എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് ട്രാഫിക് ബ്രാഞ്ചിന്റെ ചുമതല നല്‍കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് ട്രാഫിക് ബ്രാഞ്ചിന്റെ ചുമതല നല്‍കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം. മോട്ടോര്‍ വാഹന നിയമം പരിഷ്‌ക്കരിച്ചതിന്റെ ഭാഗമായാണിത്.
ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളില്‍ ലോക്കല്‍ പൊലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തലത്തിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥനുമാണ് ഈ അധികാരം. എന്നാല്‍, സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കിള്‍ സംവിധാനം നിലവിലില്ല. പ്രധാന നഗരങ്ങളില്‍ പ്രത്യേക ട്രാഫിക് സ്‌റ്റേഷനുകള്‍ ഉണ്ടെങ്കിലും മറ്റു സ്‌റ്റേഷനുകളില്‍ ചെറിയ ട്രാഫിക് ബ്രാഞ്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ പൊലീസ് സ്‌റ്റേഷനുകളിലെ പ്രത്യേക വിഭാഗമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ നിയമപരിഷ്‌കാര പ്രകാരം ട്രാഫിക് ബ്രാഞ്ചിലെ എസ്.ഐക്കും മുകളിലുള്ള ഓഫിസര്‍മാര്‍ക്കുമാണ് കുറ്റകൃത്യങ്ങള്‍ രാജിയാക്കുന്നതിന് (കോമ്പൗണ്ട് ചെയ്യുന്നതിന്) അധികാരം നല്‍കിയിട്ടുള്ളത്.
ഹൈവേ പൊലീസ്, ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍, ട്രാഫിക്കുമായി ബന്ധപ്പെട്ട മറ്റു പൊലീസ് യൂനിറ്റുകള്‍ എന്നിവയിലെ തത്തുല്യ ഓഫിസര്‍മാരും പൊലീസിന്റെ ട്രാഫിക് ബ്രാഞ്ചിന്റെ ഭാഗമായതിനാല്‍ അവര്‍ക്കും ശിക്ഷകള്‍ രാജിയാക്കാന്‍ അധികാരമുണ്ടായിരിക്കും. ഇത്തരത്തില്‍ നിയമിക്കുന്ന എസ്.ഐക്കാകും ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടിയെടുക്കുന്നതിന് ഉള്‍പ്പെടെ അധികാരവും.
പരിഷ്‌കരിച്ച മോട്ടോര്‍ വാഹനനിയമം കൃത്യമായി നടത്താന്‍ ഈ സംവിധാനം നിലവില്‍ വരുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha
























