Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കൈവിട്ടു പോകുമോ? പ്രധാനമന്ത്രിയെ പുകഴ്ത്തരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പിന്മാറാതെ ശശി തരൂര്‍; നേരത്തെ കേരള നേതാക്കളെ തിരുത്തിയ ശശി തരൂര്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത് സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെ

21 SEPTEMBER 2019 10:29 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിലെ ഏറ്റവും ശ്രദ്ധേയമായ നേതാക്കളിലൊരാളായി ശശി തരൂര്‍ മാറുകയാണ്. ശശി തരൂരിന്റെ ചില നിലപാടുകളാണ് അദ്ദേഹത്തെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്. അന്ധമായ മോദി വിരോധം നല്ലതല്ലെന്ന ശശി തരൂരിന്റെ പ്രസ്താവന കേരള നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. താനാണ് ഏറ്റവും വലിയ മോദി വിമര്‍ശകനെന്ന് പറഞ്ഞ് ശശി തരൂര്‍ തടിയൂരി.

അതേസമയം ഇതിന്റെ പേരില്‍ കേരള നേതാക്കള്‍ ശശി തരൂരുമായി കൊമ്പു കോര്‍ത്തിരുന്നു. അവസാനം കെ. മരുളീധരന്‍ ഇതേറ്റെടുത്തതോടെ കൈവിട്ടുപോയി. പന്നികളുമായി ചര്‍ച്ചയ്ക്കില്ലെന്ന തരുരിന്റെ പ്രസ്താവന മറ്റൊരു തലത്തിലാക്കി. അങ്ങനെ ആ വിവാദം അവസാനിച്ചപ്പോള്‍ മറ്റൊരു പ്രസ്താവനയുമായി ശശി തരൂര്‍ രംഗത്തെത്തി.

ഇതിനിടെ കോണ്‍ഗ്രസ് പാര്‍ട്ടി നയത്തെയും ചോദ്യം ചെയ്ത് ശശി തരൂര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ തന്റെ ഭാവി മെച്ചപ്പെടുത്താമെന്ന് കരുതിയല്ല പാര്‍ട്ടിയിലേക്ക് വന്നതെന്നാണ് തരൂര്‍ പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെ തന്റെ ആശയങ്ങള്‍ മികച്ച രീതിയില്‍ സമൂഹത്തിന് മുന്നിലേക്ക് പകര്‍ന്നു കൊടുക്കാനാകും എന്ന വിശ്വാസത്തിലാണ് പാര്‍ട്ടിയിലേക്ക് വന്നത്. കേവലം സീറ്റിന് വേണ്ടിയോ വോട്ടിന് വേണ്ടിയോ തന്റെ നിലപാടുകള്‍ അടിയറ വെക്കാനില്ല. ആജീവനന്തകാലം കോണ്‍ഗ്രസില്‍ തന്നെ തുടരാമെന്ന പ്രതീക്ഷയിലല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും തരൂര്‍ വ്യക്തമാക്കി.

അതോടെ ഈ വിവാദം കെട്ടടുങ്ങിയതാണ്. എന്നാല്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളിയാണ് ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷത്തെ എംപിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും നടപടികളെയും വിമര്‍ശിക്കാനും വീഴ്ചകള്‍ തുറന്നുകാണിക്കാനും തനിക്ക് അവകാശമുണ്ട്. എന്നാല്‍ അദ്ദേഹം വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പോകുന്നത്. അദ്ദേഹം അപ്പോള്‍ സ്വീകരിക്കപ്പെടേണ്ടത് നല്ല രീതിയിലാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് ബഹുമാനം ലഭിക്കേണ്ടതുണ്ട്. ഇത്തരം വിമര്‍ശനം കോണ്‍ഗ്രസ് നടത്തുന്നത് നല്ലതല്ലെന്നാണ് തരൂരിന്റെ അഭിപ്രായം.

നരേന്ദ്ര മോദിയെ കുറിച്ച് വിമര്‍ശനാത്മകമായി ഒന്നും പറയാനില്ല. രാജ്യത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ മാത്രമാണ് മോദി വിമര്‍ശനം അര്‍ഹിക്കുന്നത്. അദ്ദേഹത്തിന് നിരവധി പിഴവുകളുണ്ട്. നയങ്ങള്‍ പലതും ജനദ്രോഹപരമാണ്. അത് ആവശ്യ സമയത്ത് കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കണം. എന്നാല്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് എല്ലാവിധ ബഹുമാനവും നല്‍കണം. അത് രാജ്യത്തിന് ആവശ്യമാണ്.

ഹൗഡി മോദി വെറും തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. മുന്‍കൂട്ടി സ്‌പോണ്‍സേഡ് ചെയ്ത പരിപാടി കൊണ്ട് സംരംഭകര്‍ ഇന്ത്യയിലേക്ക് എത്തില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഹൗഡി ഇന്ത്യന്‍ എക്കോണമി റാലിയില്‍ ഓഹരി വിപണിയിലെ കുതിപ്പിനായി പ്രധാനമന്ത്രി എന്താണ് ചെയ്യുക എന്ന കാര്യം അതിശയകരമാണ്. ഹൂസ്റ്റണിലെ പരിപാടി ലോകത്തിലെ ഏറ്റവും ചെലവേറിയ പരിപാടികളിലൊന്നാണ്. എന്നാല്‍ പ്രിയപ്പെട്ട മോദി ഇന്ത്യയെ എത്തിച്ച സാമ്പത്തിക കുഴപ്പത്തിന്റെ യാഥാര്‍ത്ഥ്യം ഒരു പരിപാടി കൊണ്ടും മറച്ചുവെക്കാനാവില്ലെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതിനേയാണ് ശശി തരൂര്‍ പൊളിച്ചടുക്കിയത്. ഇതോടെ ശശി തരൂരിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. പലരും മോദി ഭക്തനായും തരൂരിനെ വ്യാഖ്യാനിക്കുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (42 minutes ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (47 minutes ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (1 hour ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (4 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (4 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (4 hours ago)

Malayali Vartha Recommends