Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സന്തോഷത്തോടെ പ്രവാസികള്‍... ദുബായ് ഭരണാധികാരിയുടെ മകള്‍ വിവാഹിതയായി; രാജകുമാരി പോകുന്നത് അബുദാബി രാജ കുടുംബത്തിലേക്ക്; ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാനാണ് വരന്‍

21 SEPTEMBER 2019 11:26 AM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും സമാധമുള്ള രാജ്യങ്ങളിലൊന്നാണ് ദുബായ്. ദുബായിലെ വിശേഷങ്ങള്‍ മലയാളികള്‍ക്ക് സ്വന്തമാണ്. പതിനായിരക്കണക്കിന് മലയാളികളാണ് ദുബായില്‍ താമസിക്കുന്നത്. അതിനാല്‍ തന്നെ ദുബായ് രാജാവിന്റെ വീട്ടിലെ കല്യാണം സ്വന്തം വീട്ടിലെ കല്യാണം പോലെ തന്നെയാണ്. ആ ഒരു ആവേശത്തിലാണ് മലയാളികള്‍ ഷേയ്ഖിന്റെ മകളുടെ കല്യാണവും കാണുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖാ മറിയം ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് വിവാഹിതയായി. അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാനാണ് വരന്‍.

വെള്ളിയാഴ്ച രാവിലെ ദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ശൈഖ മറിയത്തിന്റെ മൂത്ത സഹോദരി ശൈഖ ലത്തീഫ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാര്‍ത്തയും ചിത്രവും പങ്കുവെച്ചത്. വ്യാഴാഴ്ചയാണ് ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മങ്ങളും വിവാഹക്കരാറില്‍ ഒപ്പുവെക്കലും നടന്നത്. ശൈഖ മറിയത്തിന്റെ സഹോദരങ്ങളും മറ്റ് രാജ കുടുംബാംഗങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നു.

കഴിഞ്ഞ ഓഗസ്റ്റ് 28നായിരുന്നു വിവാഹനിശ്ചയം. യു.കെ.യിലെ സാന്‍ഹര്‍സ്റ്റ് മിലിട്ടറി അക്കാദമിയില്‍നിന്ന് ബിരുദം നേടിയ ശൈഖ് ഖാലിദ് പരിശീലനത്തിലെ പരിശ്രമങ്ങള്‍ക്ക് മേജര്‍ ജനറല്‍ ദിവാന്‍ മിശ്ര ചന്ദ് പ്ലാറ്റൂണ്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. യു.എ.ഇ. സ്വദേശികളുടെ പരമ്പരാഗത രീതിയനുസരിച്ച് വിവാഹ നിശ്ചയത്തിനുശേഷം അല്‍ അഖ്ദ് എന്ന ചടങ്ങാണ് ആദ്യം നടക്കുക. ഇമാമിന്റെയോ ശൈഖിന്റെയോ സാന്നിധ്യത്തിലോ കോടതിയിലോ വെച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹ കര്‍മങ്ങളും വിവാഹ ഉടമ്പടിയില്‍ ഒപ്പുവെക്കലുമാണിത്. ഇസ്ലാമികമായും നിയമപരമായും ഇതോടെ വിവാഹം സാധുവായി മാറും. എന്നാല്‍ പിന്നീട് നടക്കുന്ന വിവാഹ ആഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിപുലമായ ചടങ്ങിന് ശേഷമേ വധു വരന്റെ വീട്ടിലേക്ക് പോവുകയുള്ളൂ. ആ ചടങ്ങിനായി കാത്തിരിക്കുകയാണ് ദുബായ്.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ഭാര്യമാരില്‍ ഒരാള്‍ കോടിക്കണക്കിന് സ്വത്തുമായി ലണ്ടനിലേക്ക് കടന്നത് അടുത്തിടെ വലിയ വാര്‍ത്ത വന്നിരുന്നു. തുടര്‍ന്ന് ഷെയ്ഖും ഭാര്യ ഹായ രാജകുമാരിയും തമ്മിലുള്ള നിയമപോരാട്ടം ലണ്ടനില്‍ ആരംഭിച്ചു. ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതായാണ് വിവരം. ഹായ രാജകുമാരി രണ്ട് കുട്ടികളുമായി രാജ്യം വിട്ടതോടെയാണ് വിഷയം കോടതിയിലെത്തിയത്.

ജോര്‍ദാന്‍ ഭരണാധികാരിയായിരുന്ന ഹുസൈന്‍ രാജാവിന്റെ മകളാണ് ഹായ രാജകുമാരി. കഴിഞ്ഞ വര്‍ഷം റാഷിദ് അല്‍ മഖ്തൂമിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ ഷെയ്ഖ ലത്തീഫ രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ സഹായത്തോടെ ഇവരെ തിരിച്ചെത്തിച്ച് വീട്ടുതടങ്കലിലാക്കുകയാണ് ചെയ്തത്. ഭാര്യയെ കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയയാക്കുന്നുവെന്ന വാര്‍ത്തകളെ ദുബൈ ഭരണകൂടം തള്ളിക്കളഞ്ഞു.

ബ്രിട്ടീഷ് രാജകുടുംബവുമായി വളരേ അടുപ്പമുള്ള ഹായ രാജകുമാരിക്ക് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന് സമീപം 85 മില്യണ്‍ ഡോളര്‍ വിലവരുന്ന ഒരു ഭവനമുണ്ട്. അവര്‍ അവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. 2004ലാണ് ദുബൈ ഭരണാധികാരിയുടെ ആറാം ഭാര്യയായി ഹായ രാജകുമാരി വരുന്നത്. യുകെയിലെ സ്വകാര്യ സ്‌കൂളുകളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അവര്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവയും പഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ സേവനമനുഷ്ഠിച്ച അവര്‍ ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഗുഡ് വില്‍ അംബാസഡറായിരുന്നു. ഹായയെ യു.എ.ഇയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള എല്ലാവിധ നയതന്ത്ര ശ്രമങ്ങളും രഹസ്യമായി നടന്നെങ്കിലും വിജയിച്ചില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (43 minutes ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (48 minutes ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (1 hour ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (4 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (4 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (4 hours ago)

Malayali Vartha Recommends