ലാലിസത്തിന്റെ റൈറ്റ് കിട്ടിയില്ല: ഏഷ്യാനെറ്റിനെ ചൊടിപ്പിച്ചു

ലാലിസത്തിന്റെ സാറ്റലൈറ്റ് അവകാശം നല്‍കാത്തത് ഏഷ്യാനെറ്റിനെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് പരാപാടിക്കെതിരെ വ്യാപകമായി വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തത്. മോഹന്‍ലാലുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഏഷ്യാനെറ്റ് എം.ഡി മാധവന് ലാലിസം സംബന്ധിച്ച സത്യങ്ങള്‍ അറിയാമായിരുന്നു. പക്ഷെ, സാറ്റലൈറ്റ് അവകാശം ലഭിക്കാത്തതിനാല്‍ അദ്ദേഹം അനങ്ങിയില്ല. തുടര്‍ന്ന് വിവാദം സംബന്ധിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം പോലും ചോദിക്കാതെ, സര്‍ക്കാര്‍ ഖജനാവിലെ പണം തട്ടിയെന്ന് വാര്‍ത്ത നല്‍കുകയായിരുന്നു.
സത്യാവസ്ഥ അറിഞ്ഞപ്പോള്‍ മോഹന്‍ലാലിനെ സര്‍ക്കാര്‍ ചതിക്കുകയായിരുന്നെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും വാര്‍ത്ത നല്‍കി. അതുകൊണ്ടാണ് രാത്രി ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും തന്നെ വലിച്ചിഴയ്ക്കരുതെന്ന് മോഹന്‍ലാല്‍ കത്തില്‍ പറഞ്ഞത്. ലാലിസം പരിപാടി ആസൂത്രണം ചെയ്ത നാള്‍ മുതല്‍ അതിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാഷണല്‍ ഗെയിംസിന്റെ ഭാഗമായി പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ ചിത്രം മാറി.
നാഷണല്‍ ഗെയിംസിന്റെ സംപ്രേക്ഷണ അവകാശം ദൂരദര്‍ശന് മാത്രമാണ്. അതില്‍ മോഹന്‍ലാലിന് ഒന്നും ചെയ്യാനായില്ല. പരിപാടി ലൈവ് ഷോ ആയിരിക്കില്ലെന്ന് നേരത്തെ സര്‍ക്കാറിനെ അറിയിച്ചിരുന്നു. കാരണം അവസാന നിമിഷമാണ് സര്‍ക്കാര്‍ ലാലിനെ സമീപിച്ചത്. പരിപാടി ഷൂട്ട് ചെയ്യുമ്പോള്‍ ക്‌ളോസപ്പ് എടുക്കരുതെന്ന് ക്യാമറാമാന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും അവര്‍ അവഗണിച്ചു. അതും വിനയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























