Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

അയ്യപ്പന്റെ മായാലീലകളോ... ശബരിമലയില്‍ കോടതി വിധി ധൃതിപിടിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ മരടില്‍ സംരക്ഷിക്കുന്നത് ആര്‍ക്ക് വേണ്ടി? വിവാദം കൊഴുക്കുമ്പോള്‍ മറുപടിയുമായി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍; മരടിലെ ഹോളി ഫെയ്ത്തില്‍ ജോണ്‍ ബ്രിട്ടാസിനും ഫ്‌ളാറ്റ്; വിവാദം മറ്റൊരു തലത്തിലേക്ക്

21 SEPTEMBER 2019 12:42 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികളെ കയറ്റിയതിന്റെ പേരില്‍ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് വിഷമത്തിലായത്. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍
മരടിലെ അനധികൃത ഫഌറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീം കോടതിയുടെ കര്‍ശനനിര്‍ദേശം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇത് ഉന്നതന്‍മാരെ സംരക്ഷിക്കാനെന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ക്ക് പൊളിക്കേണ്ട കെട്ടിടങ്ങളില്‍ ഫ്‌ളാറ്റുകളുണ്ടെന്ന വസ്തുത പുറത്തായിരിക്കുകയാണ്. ഈ ഫ്‌ളാറ്റുകള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ വിധിയില്‍ ഉരുണ്ട് കളിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ഹോളി ഫെയിത്ത് ബില്‍ഡിങ്ങിലാണ് പാര്‍ട്ടി ചാനല്‍ മേധാവി കൂടിയായ ബ്രിട്ടാസിന് ഫ്‌ളാറ്റുള്ളത്. ഇതിന് പുറമെ ഫ്‌ളാറ്റുകള്‍ വിറ്റുപോകുന്നതിനും ഉപകാരസ്മരണക്കുമായി പാര്‍ട്ടിയിലെ പലര്‍ക്കും കുറഞ്ഞ തുകയ്ക്ക് ബില്‍ഡര്‍മാര്‍ ഫ്‌ളാറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്നും പ്രചാരണമുണ്ട്. ഫഌറ്റുകള്‍ പലതും ഗണ്യമായി വിലകുറച്ച് കാണിച്ചാണ് വാങ്ങിയിരിക്കുന്നതെന്നതും വിവാദമായിട്ടുണ്ട്.

ഇതുകൊണ്ടാണ് ശബരിമലയില്‍ കാണിച്ച പിടിവാശി മരട് വിഷയത്തില്‍ പിണറായി കാണിക്കാത്തതെന്നാണ് ബിജെപിയുടെ ശക്തമായ വിമര്‍ശനം. ലക്ഷക്കണക്കിന് ഭക്തര്‍ സുപ്രീംകോടതി വിധിക്കെതിരെ രംഗത്തുവന്നിട്ടും ഒരു ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയാറായിരുന്നില്ല. എന്നാല്‍ മരടില്‍ കുറച്ചുപോരെ സംരക്ഷിക്കാന്‍ സര്‍വ്വകക്ഷിയോഗം അടക്കം നടത്തി സുപ്രീംേകാടതിയുടെ തന്നെ വിധിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

അതേസമയം, മരട് ഫഌറ്റുകള്‍ പൊളിക്കണമെന്നും, സുപ്രീം കോടതി വിധി നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് സിപിഐ പ്രത്യക്ഷ സമരത്തിനി ഇറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കൂടുതല്‍ വെട്ടിലാക്കി. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന 23 നാണ് സമരം. സി.പി.ഐ ജില്ലാ നേതൃത്വം സംഘടിപ്പിക്കുന്ന സായാഹ്ന ധര്‍ണ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും.

മരട് കേസില്‍ വിധി നടപ്പാക്കുന്നതില്‍ വീഴ്ച്ച പറ്റിയിട്ടുണെങ്കില്‍ മാപ്പ് നല്‍കണമെന്ന അപേക്ഷയുമായി ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മരടിലെ ഫഌറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയോട് മാപ്പ് അപേക്ഷിച്ചത് . വിധി നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി വ്യക്തമാക്കിയ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് നേരത്തെ കോടതി അന്ത്യശാസനം നല്‍കിയിരുന്നു.

അതേസമയം മരടിലെ ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ച് അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫ്‌ളാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങള്‍ക്കോ ശ്രമിച്ചിട്ടില്ലെന്നും കബളിപ്പിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് അറിഞ്ഞതെന്നും ബ്രിട്ടാസ് പറഞ്ഞു.

അപ്പാര്‍ട്ട്‌മെന്റ് സൊസൈറ്റിയില്‍ സജീവ അംഗത്വവും കൃത്യമായി മെയിന്റനന്‍സ് അടക്കുകയും ചെയ്യുന്നുണ്ടെന്നും ഫ്‌ളാറ്റ് മറ്റാരുടെയോ തലയില്‍ വെച്ച് ഊരി എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് രാഷ്ട്രീയമായ എതിര്‍പ്പുണ്ടെങ്കില്‍ രാഷ്ട്രീയമായാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റ് പൊളിക്കുന്ന പക്ഷം സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരമോ പുനരധിവാസമോ തേടാന്‍ താല്പര്യമില്ലെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (43 minutes ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (48 minutes ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (1 hour ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (4 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (4 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (4 hours ago)

Malayali Vartha Recommends