Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പൊലീസ് ഞെട്ടി, ഫാന്‍സ് ഗ്രൂപ്പുള്ള ഗുണ്ടാനേതാവ്, ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്തുന്നത് ആരാധകര്‍!

21 SEPTEMBER 2019 10:19 AM IST
മലയാളി വാര്‍ത്ത

കുറിയര്‍ സ്ഥാപനത്തില്‍ നിന്ന് മുളക് സ്‌പ്രേ അടിച്ച് കവര്‍ച്ച നടത്തിയ കേസിലെ മുഖ്യ ആസൂത്രകനും ഗുണ്ടയുമായ പനമ്പാലം സ്വദേശി ജെയ്‌സ് മോന്‍ ( അലോട്ടി-25 ) പിടിയിലായി. അനേകം ഫാന്‍സ് ഗ്രൂപ്പുകളുള്ള അലോട്ടി സമൂഹ മാധ്യമങ്ങളില്‍ സജീവം. അലോട്ടിയുടെ പേര് പച്ച കുത്തിയ യുവാക്കള്‍ ഇതിന്റെ ചിത്രങ്ങള്‍ ഈ വാട്‌സാപ് ഗ്രൂപ്പുകളില്‍ ഇട്ടിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞ പോലീസ് ഞെട്ടി.

ഇയാളോടുള്ള ആരാധന മൂത്ത് ഗുണ്ടാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. അലോട്ടി നേരിട്ടാണ് 'ആരാധകരെ' കവര്‍ച്ചയ്ക്കും, ക്വട്ടേഷനും അയക്കുന്നത. 'അലോട്ടി സ്‌കെച്ച്' എന്നാണ് ഇത്തരം ഓപ്പറേഷനു ഇവര്‍ നല്‍കിയിരിക്കുന്ന ഓമനപ്പേര്‍. പിടിക്കപ്പെട്ടാല്‍ ജാമ്യത്തില്‍ ഇറക്കാന്‍ അലോട്ടി നേരിട്ടെത്തും.

കോട്ടയത്തെ കുറിയര്‍ സ്ഥാപനത്തില്‍ നിന്ന് മുളക് സ്‌പ്രേ അടിച്ച് ഒരു ലക്ഷം രൂപ കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനും ഗുണ്ടയുമായ അലോട്ടിയുടെ പക്കല്‍ നിന്ന് 32 തിരകള്‍, വിദേശ നിര്‍മിത കത്തി, കൈക്കോടാലി തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. നഗരത്തിലെ ലോഡ്ജ് മാനേജരെ കുത്തിക്കൊലപ്പെടുത്തിയതുള്‍പ്പെടെ 19 ക്രിമിനല്‍ കേസ് അലോട്ടിക്കെതിരെയുണ്ട്. ഇയാള്‍ക്കെതിരെ കാപ്പയും (ഗുണ്ടാ ആക്ട്) ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.

നഗരത്തിലെ കുറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരുടെ മുഖത്ത് മുളക് സ്‌പ്രേ അടിച്ച ശേഷം വേളൂര്‍ കൊച്ചുപറമ്പില്‍ ബാദുഷ(20) തിരുവാര്‍പ്പ് കൈച്ചേരില്‍ അഖില്‍ ടി.ഗോപി (20) എന്നിവര്‍ ഒരു ലക്ഷം രൂപയുമായി കടന്നത് ഇക്കഴിഞ്ഞ 16-നാണ്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയുടെ മുഖ്യ ആസൂത്രകനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

ഇയാള്‍ കുടുംബസമേതം താമസിക്കുന്ന കൊച്ചുമറ്റം പള്ളിവാതുക്കലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മുളക് സ്‌പ്രേയും മറ്റ് വിദേശ നിര്‍മിത ആയുധങ്ങളും ഓണ്‍ ലൈന്‍ വഴിയാണ് വാങ്ങിയിരുന്നത്. ഓണ്‍ലൈന്‍ വഴി നഗരത്തിലെ കുറിയര്‍ സ്ഥാപനത്തില്‍ എത്തുന്ന സാധനങ്ങള്‍ വാങ്ങുന്നതിന് ഇയാള്‍ ഈ സ്ഥാപനത്തില്‍ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (43 minutes ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (48 minutes ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (1 hour ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (4 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (4 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (4 hours ago)

Malayali Vartha Recommends