Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

രോഗം മൂര്‍ച്ഛിച്ച് അവശനിലയിലായ അമ്മയെ പുഴുവരിച്ച നിലയില്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത!! ഭൂമി വിറ്റ പണത്തിനു വേണ്ടി പെറ്റമ്മയെ പൂട്ടിയിട്ട് നരകിപ്പിച്ച് മകന്റെ പൈശാചികതയ്ക്ക് മുന്നിൽ ഞെട്ടലോടെ കേരളം

21 SEPTEMBER 2019 11:08 AM IST
മലയാളി വാര്‍ത്ത

ബാലരാമപുരത്ത് രോഗം മൂര്‍ച്ഛിച്ച് അവശനിലയിലായ അമ്മയെ പുഴുവരിച്ച നിലയില്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത. എണ്‍പത് വയസ് പിന്നിട്ട ലളിതയെയാണ് ഇളയമകന്‍ വിജയകുമാര്‍ ആരെയും അറിയിക്കാതെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. അമ്മയെ കാണാന്‍ മറ്റു സഹോദരങ്ങള്‍ എത്തിയിട്ടും വിജയകുമാര്‍ സമ്മതിക്കാതിരുന്നതോടെ പൊലീസ് വന്ന് വീട് ചവിട്ടി തുറന്നു. സ്വത്ത് തട്ടിയെടുക്കാനാണ് അമ്മയെ പൂട്ടിയിട്ടതെന്ന് മറ്റു മക്കള്‍ പരാതി നല്‍കിയതോടെ വിജയകുമാറിനെ പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. അമ്മയെ പൊലീസ് മതിൽ ചാടിക്കടന്നാണ് രക്ഷപ്പെടുത്തിയത്. മകനെ അറസ്റ്റു ചെയ്തു. ബാലരാമപുരം റസൽപുരം ശാന്തിപുരം പേരകത്ത് വീട്ടിൽ ലളിത(75) യെയാണ് ഇളയമകൻ ജയകുമാർ(45) മാസങ്ങളായി മറ്റ് മക്കളെയോ ബന്ധുക്കളെയോ നാട്ടുകാരെയോ കാണാൻ അനുവദിക്കാതെ വീടിനുള്ളിൽ പൂട്ടിയിട്ടിരുന്നത്. വൈകിട്ട് മുതൽ അമ്മയെ കാണാൻ രണ്ടു മക്കളും ചില ബന്ധുക്കളും വീട്ടിൽ എത്തിയിരുന്നു. എന്നാൽ എത്ര പറഞ്ഞിട്ടും വിജയകുമാർ അതിന് അനുവദിച്ചില്ല. മാത്രമല്ല വീടും ഗേറ്റും ഇയാൾ അടച്ചുപൂട്ടുകയും ചെയ്‌തു.

സഹോദരങ്ങളും പഞ്ചായത്ത് മെമ്പറും അയൽക്കാരും ആവർത്തിച്ച് അവശ്യപ്പെട്ടിട്ടും അമ്മയെ കാണിക്കാൻ ഇയാൾ തയാറായില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ പൊലീസിനെ വിളിക്കുകയായിരുന്നു.തുടർന്ന് സി.ഐയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം വീട് ചവിട്ടി തുറന്നു. ഉറക്കെ കരയാൻ പോലും കഴിയാതെ ഒരു പുതപ്പിൽ പൊതിഞ്ഞ് പുഴുവരിച്ച നിലയിൽ കിടക്കുന്ന വൃദ്ധയെയായിരുന്നു വീട്ടിനുള്ളിൽ കണ്ടത്. മറ്റു മക്കൾ ചേർന്ന് അൽപം വെള്ളം കൊടുത്ത ശേഷം ലളിതയെ ആശുപത്രിയിലേക്ക് മാറ്റി. സ്വത്ത് നാല് മക്കൾക്കുമായി വീതിച്ചുനൽകണമെന്നായിരുന്നു ലളിതയുടെ ആഗ്രഹം. ഇതറിയാവുന്ന ജയകുമാർ സഹോദരങ്ങളോ ബന്ധുക്കളോ വീട്ടിൽ കയറാൻ പാടില്ലെന്ന് കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഉത്തരവിന്റെ കോപ്പി ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതിനിടെ അമ്മയെ താൻ ശനിയാഴ്ച നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിൽ ഹാജരാക്കാമെന്നും പൊലീസും നാട്ടുകാരും പിരിഞ്ഞുപോകണമെന്നും ജയകുമാർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പൊലീസ് പിന്തിരിയാൻ ശ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി, വാർഡ് അംഗങ്ങളായ ആർ.കെ. ബിന്ദു, ഐ.കെ. സുപ്രിയ, ജി.ജയകുമാർ എന്നിവർ ഇവരെ മോചിപ്പിക്കും വരെ വീടിന് മുന്നിൽ സത്യഗ്രഹം കിടക്കുമെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസിന് ബലപ്രയോഗം നടത്തേണ്ടി വന്നു. അതേസമയം അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ബന്ധുക്കളെ കാണിക്കാൻ മാസങ്ങൾക്ക് മുമ്പ് ജയകുമാർ തന്നെ ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങൾ മകൻ അറസ്റ്റിലായതോടെ പുറത്താക്കുകയാണ്. നടക്കാൻ പോലും വയ്യാത്ത അമ്മയെ നിർബന്ധിച്ച് വീടിനുള്ളിലും പുറത്തും നടത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണിതിൽ. ഇതിനിടയിൽ ഇരുന്നുപോയ അമ്മയെ ശകാരിക്കുന്നുമുണ്ട്.

അമ്മ ഭക്ഷണം കഴിക്കാതിരിക്കാൻ അടുക്കള പൂട്ടിയിടുന്നതും കാണാം. ഭൂമി വിറ്റ 15 ലക്ഷത്തോളം രൂപ അമ്മയുടെ അക്കൗണ്ടിലുണ്ട്. ഇതു തട്ടിയെടുക്കാനാണ് ബന്ധുക്കളെ കാണിക്കാതെ അമ്മയെ പൂട്ടിയിട്ടതെന്നാണ് മറ്റു മക്കൾ പറയുന്നത്. ഭാര്യയും മക്കളുമായി മറ്റൊരു വീട്ടിലാണ് വിജയകുമാ‌റിന്റെ താമസം. അറസ്റ്റ് ചെയ്ത മകനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതു വിവാദമായിട്ടുണ്ട്. സംഭവം വാർത്തയായതോടെ സബ് കലക്ടർ ഇതുസംബന്ധിച്ച് ബാലരാമപുരം പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം ഇയാൾക്കെതിരെ സ്വമേധയാ നടപടി എടുക്കുമെന്ന് അറിയിച്ചതായി ബാലരാമപുരം പൊലീസ് അറിയിച്ചു. മറ്റ് മക്കൾക്കുകൂടി അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തത് വീണ്ടെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (42 minutes ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (47 minutes ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (1 hour ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (4 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (4 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (4 hours ago)

Malayali Vartha Recommends