Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കേരളത്തിന്റെ വ്യവസായക്കുതിപ്പിനു വഴിയൊരുക്കും കോയമ്പത്തൂര്‍- കൊച്ചി ഇടനാഴി, വ്യവസായ ഇടനാഴിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി

21 SEPTEMBER 2019 11:11 AM IST
മലയാളി വാര്‍ത്ത

10,000 പേര്‍ക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സംയോജിത ഉല്‍പാദന ക്ലസ്റ്റര്‍ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍-ഐഎംസി) പാലക്കാട്ട് 1800 ഏക്കറില്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. 10,000 കോടി രൂപയിലധികം നിക്ഷേപം പ്രതീക്ഷിക്കുന്ന, കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് ഐഎംസി സ്ഥാപിക്കുന്നത്. ഇത് കേരളത്തിന്റെ വ്യവസായക്കുതിപ്പിനു വഴിയൊരുക്കും.

ദേശീയ വ്യവസായ ഇടനാഴിയില്‍നിന്നു കേരളത്തെ ഒഴിവാക്കിയതിനെത്തുടര്‍ന്നു സംസ്ഥാനം പ്രത്യേക പദ്ധതി തയാറാക്കി കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. ഇടനാഴിയുടെ ഭാഗമായി വികസിപ്പിക്കുന്ന 2 ഐഎംസികളിലൊന്നാണു പാലക്കാട്ടേത്; രണ്ടാമത്തേതു സേലത്താണ്. ഐഎംസി സ്ഥാപിക്കാന്‍ 2000 5000 ഏക്കര്‍ വേണമെന്നാണു വ്യവസ്ഥയെങ്കിലും കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് 1800 ഏക്കറായി കുറച്ചു. പാലക്കാട്ട് കണ്ണമ്പ്ര, ഉഴലപ്പതി, പുതുശ്ശേരി എന്നിവിടങ്ങളില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.

ചെന്നൈ-ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്നു കൊച്ചിയിലേക്കും നീട്ടാനാണു നാഷനല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് (നിക്ഡിറ്റ്) അനുമതി നല്‍കിയത്.

പാലക്കാട് കേന്ദ്രീകരിച്ച് ദേശീയപാതയുടെ രണ്ടു വശങ്ങളിലായി 100 കിലോമീറ്റര്‍ നീളത്തിലായിരിക്കും സംയോജിത ഉല്‍പാദന ക്ലസ്റ്റര്‍ (ഐഎംസി) വരുന്നത്. പ്രത്യേക സാമ്പത്തിക മേഖലകളുടെ മാതൃകയില്‍ അതിലേറെ ആനുകൂല്യങ്ങള്‍ സംരംഭകര്‍ക്കു ലഭിക്കും വിധമാണ് ഐഎംഎസികള്‍ വിഭാവനം ചെയ്യുന്നത്.

ഇലക്ട്രോണിക്‌സ്, ഐടി, ഭക്ഷ്യസംസ്‌കരണം, പരമ്പരാഗത വ്യവസായങ്ങളെല്ലാമുള്ള ക്ലസ്റ്ററാകും വികസിപ്പിക്കുക. ലോജിസ്റ്റിക്‌സ് പാര്‍ക്ക്, വെയര്‍ഹൗസ്, കോള്‍ഡ് സ്റ്റോറേജ് തുടങ്ങിയവ പ്രതീക്ഷിക്കാം. കൊച്ചി തുറമുഖ സാമീപ്യം മൂലം ഐഎംസിക്കു പുറത്തും സംരംഭങ്ങള്‍ക്കു സാധ്യതയെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു രൂപീകരിക്കുന്ന പ്രത്യേക ദൗത്യ കമ്പനിക്കായിരിക്കും (എസ്പിവി) നടത്തിപ്പു ചുമതല. ഭൂമിവിലയാണു കമ്പനിയില്‍ സംസ്ഥാനത്തിന്റെ ഓഹരി. സ്ഥലം വ്യവസായസൗഹൃദ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിക്കും. 870 കോടി രൂപയാണു കേന്ദ്ര വിഹിതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (43 minutes ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (48 minutes ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (1 hour ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (4 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (4 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (4 hours ago)

Malayali Vartha Recommends