Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

തിരക്കിനിടയിലും കുറ്റവാളികളെയും കാണാതായവരെയും ഞൊടിയിടയിൽ കണ്ടെത്താൻ കേരളത്തിലും എ ഐ നിരീക്ഷണ ക്യാമറകൾ

21 SEPTEMBER 2019 01:39 PM IST
മലയാളി വാര്‍ത്ത

കേരളത്തിലും എഐ നിരീക്ഷണ ക്യാമറകൾ വരുന്നു. ഇനി കുറ്റവാളികളെ നൊടിയിടയിൽ പൊക്കും. ഏതു തിരക്കിനിടയിലും കുറ്റവാളികളെയും കാണാതായവരെയും ഞൊടിയിടയിൽ കണ്ടെത്താൻ കഴിവുള്ള കേരള പൊലീസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിരീക്ഷണ ക്യാമറകൾ വരുന്നു. ആദ്യ പരീക്ഷണം എന്ന നിലയിൽ തലസ്ഥാനത്ത് ആൾത്തിരക്കുള്ള ഇടമായ തമ്പാനൂരിലെയും കിഴക്കേക്കോട്ടയിലെയും ബസ് സ്റ്റേഷനുകളിലായിരിക്കും എഐ നിരീക്ഷണ ക്യാമറകൾസ്ഥാപിക്കുക. ആദ്യ കൺട്രോൾ റൂം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലായിരിക്കും.

ഇതിനായി കെ–ഡിസ്ക് (കേരള ഡവലപ്മെന്റ് ഓഫ് ഇന്നവേഷൻ ആൻഡ് സ്ട്രാറ്റജിക് കൗൺസിൽ) സ്റ്റാർട്ടപ്പുകളിൽ നിന്നു താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. പൊലീസിന്റെ വിവരശേഖരത്തിലുള്ള കുറ്റവാളികളുടെ ചിത്രങ്ങൾ ലോഡ് ചെയ്യുകയും അവരിൽ ആരെങ്കിലും ക്യാമറയ്ക്കു സമീപമെത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്യുന്നതാണു പദ്ധതി. മുഖത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്ന ഫേഷ്യൽ റെകഗ്‌നിഷൻ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. കുറ്റവാളികൾ തുടങ്ങി കാണാതായവരുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തും.

ഒരേസമയം ഒട്ടേറെ മുഖങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലാണ് സോഫ്റ്റ്‍വെയർ വികസിപ്പിക്കുന്നത്. മുഖം വ്യക്തമാകാൻ ഏഴടി ഉയരത്തിലായിരിക്കും ക്യാമറ സ്ഥാപിക്കുക. പൊലീസ് വിവരശേഖരത്തിലെ ചിത്രവുമായി എത്ര ശതമാനം സാമ്യമുണ്ടെന്ന വിവരമാകും കൺട്രോൾ റൂമിലേക്കു തത്സമയം നൽകുക. ആ സമയത്തെ വിഡിയോ ക്ലിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് അയയ്ക്കും.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ ഉൾപ്പെട്ടവർ സന്നിധാനത്ത് വീണ്ടുമെത്തുന്നത് കണ്ടെത്താൻ ഏതാനും ഫെയ്സ് ഡിറ്റക്‌ഷൻ ക്യാമറകൾ പൊലീസ് സ്ഥാപിച്ചിരുന്നു. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇരുനൂറോളം പേരെയാണ് ഇത്തരത്തിൽ തിരിച്ചറിഞ്ഞത്. എന്നാൽ ഇതു പൂർണമായി എഐ അധിഷ്ഠിതമായിരുന്നില്ല എന്നതായിരുന്നു പ്രത്യേകത.

തത്സമയ നിരീക്ഷണത്തിനു പുറമേ സ്റ്റോർ ചെയ്തു വച്ചിരിക്കുന്ന വിഡിയോ ദൃശ്യങ്ങളിലും ഗ്രൂപ്പ് ഫോട്ടോകളിലുമുള്ള വ്യക്തികളെ കണ്ടെത്താനും കഴിയുന്ന തരത്തിലായിരിക്കും പുതിയ സോഫ്റ്റ്‍വെയർ വികസിപ്പിക്കുന്നത്. 24 ആണ് താൽപര്യപത്രം സ്വീകരിക്കാനുള്ള അവസാനതീയതി.

ഇതിനുപുറമെ റോഡിൽ നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ മോട്ടർ വാഹനവകുപ്പും എഐ ക്യാമറകൾ സ്ഥാപിക്കാൻ നീക്കം നടത്തുന്നുണ്ട്. കെൽട്രോൺ ആണ് തന്ത്രപ്രധാനമായ പദ്ധതി നിർദേശം തയാറാക്കിയത്.

കംപ്യൂട്ടർ വരുന്നതോടെ ആളുകൾക്കു ജോലിയില്ലാതാകുമെന്ന തെറ്റിദ്ധാരണ മൂലം കംപ്യൂട്ടർ ഗോ ബാക്ക് വിളിച്ച കാലത്തിന്റെ ആവർത്തനമാണ് എഐയുടെ വിപ്ലവത്തോടൊപ്പം അരങ്ങേറുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (1 hour ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (1 hour ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (2 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (5 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (5 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (5 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (5 hours ago)

Malayali Vartha Recommends