Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ജോൺ ബ്രിട്ടാസ് നന്മയും ഹൃദയ ശുദ്ധിയുമുളള ആളാണ്; മരടിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിന്‍റെ വിശദീകരണ കുറിപ്പിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

21 SEPTEMBER 2019 03:43 PM IST
മലയാളി വാര്‍ത്ത

മരടിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിന്‍റെ വിശദീകരണ കുറിപ്പിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍. സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് വാങ്ങിയ തന്നെ ബില്‍ഡര്‍മാര്‍ കബളിപ്പിച്ചെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരിഹാസവുമായി ജയശങ്കർ രംഗത്ത് വന്നത്. ഹോളി ഫെയ്ത്തിൽ ബ്രിട്ടാസിന് നല്ല ഫെയ്ത്ത് ഉണ്ടായിരുന്നു. സുപ്രീംകോടതിയിലെ കണ്ണിൽ ചോരയില്ലാത്ത ജഡ്ജിമാർ കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടപ്പോഴാണ് ചതി മനസിലായതെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാവപ്പെട്ടവരുടെ പാർട്ടിയെ സമരത്തിനിറക്കിയതിൽ ബ്രിട്ടാസിനു പങ്കുണ്ടോ? ഇല്ല. അദ്ദേഹം ചെറുവിരൽ അനക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ചതിച്ചു! വഞ്ചിച്ചു!! കബളിപ്പിച്ചു!!! എന്ന തലകെട്ടോടുകൂടി തുടങ്ങുന്ന ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ആരെ? എട്ടും പൊട്ടും തിരിയാത്ത കുട്ടികളെയല്ല, മുഖ്യമന്ത്രിയുടെ (പ്രതിഫലം വാങ്ങാത്ത) മാധ്യമോപദേഷ്ടാവിനെ. ആര്? ഹോളി ഫെയ്ത്ത് ബിൽഡേഴ്സ്. എങ്ങനെ? മരടിൽ അനധികൃതമായി നിർമിച്ച പാർപ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റ് വലിയ വിലയ്ക്കു വിറ്റുകൊണ്ട്.

ജോൺ ബ്രിട്ടാസ് നന്മയും ഹൃദയ ശുദ്ധിയുമുളള ആളാണ്. പുഴ കയ്യേറിയും തീരദേശ നിയമം ലംഘിച്ചുമാണ് ഹോളി ഫെയ്ത്തുകാർ കെട്ടിടം പണിതതെന്നോ വളരെ കാലമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടക്കുന്നതോ അറിഞ്ഞില്ല. ജെബി ജങ്ഷനിലും ആരും പറഞ്ഞില്ല. മരട് മുൻസിപ്പാലിറ്റി കൊടുത്ത നമ്പറിലെ അപാകത ശ്രദ്ധയിൽ പെട്ടില്ല. ഹോളി ഫെയ്ത്തിൽ നല്ല ഫെയ്ത്ത് ഉണ്ടായിരുന്നു. അവരെ സർക്കാരിന്റെ ചില ജോലികൾ ഏല്പിക്കുകയുമുണ്ടായി. സുപ്രീംകോടതിയിലെ കണ്ണിൽ ചോരയില്ലാത്ത ജഡ്ജിമാർ കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടപ്പോഴാണ് ചതി മനസിലായത്. പാവപ്പെട്ടവരുടെ പാർട്ടിയെ സമരത്തിനിറക്കിയതിൽ ബ്രിട്ടാസിനു പങ്കുണ്ടോ? ഇല്ല. അദ്ദേഹം ചെറുവിരൽ അനക്കിയിട്ടില്ല.

ഇനി എന്തു ചെയ്യും? പനങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുമോ അതോ നഷ്ട പരിഹാരത്തിന് സിവിൽ കേസ് കൊടുക്കണോ എന്ന് ആലോചിക്കുന്നു. മഹാനായ ഗർവാസീസ് ആശാൻ ക്ഷമിക്കാനാണ് കൂടുതൽ സാധ്യത. മരടിൽ നിന്ന് അധികം ദൂരെയല്ല, ഇടപ്പള്ളി. അവിടെ ജനിച്ച കവി ചങ്ങമ്പുഴ പണ്ടേ പാടിയിട്ടുണ്ട്: "എങ്കിലും ബ്രിട്ടാസേ ലോകമല്ലേ? പങ്കില മാനസർ കാണുകില്ലേ? എന്നും ജയശങ്കർ ഫേസ്ബുക്‌പോസ്റ്റിൽ പ്രതികരിച്ചു.

എറണാകുളത്തെ മരടില്‍ തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങല്‍ ഈ മാസം 20 നകം പൊളിച്ചു മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ പ്രതിസന്ധിയിലായത് പ്രമുഖര്‍ ഉള്‍പ്പടേയുള്ള നിരവധി ഫ്ലാറ്റ് ഉടമകളാണ്. ചട്ടംലംഘിച്ചു പണിത ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച കോടതി ഉത്തരവ് നടപ്പിലാക്കാന്‍ എല്ലാം നടപടികളും സ്വീകരിച്ചെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഫ്ലാറ്റ് പൊളിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് സ്വാധീനം ചെലുത്തിയെന്ന ആരോപണം ഉയര്‍ന്നുവന്നത്. എന്നാല്‍ മരടിലെ ഫ്ലാറ്റ് വാങ്ങിയ മറ്റുള്ളവരെ പോലും താനും കബളിക്കപ്പെടുകയായിരുന്നെന്നും ഫ്ലാറ്റ് പൊളിക്കാതിരിക്കാന്‍ താന്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്‍റെ വിശദീകരണം

ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ താന്‍ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. പൊളിക്കുന്ന പക്ഷം കേരള സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരമോ പുനരധിവാസമോ തേടാന്‍ തനിക്കു താല്പര്യമില്ലെന്നും കബളിപ്പിക്കപ്പെട്ട വ്യക്തി എന്ന നിലയില്‍ വഞ്ചിച്ച ബില്‍ഡര്‍ക്കും അതിനു കൂട്ടുനിന്ന അധികൃതര്‍ക്കും വായ്പാ മുതല്‍ തിരിച്ചു വാങ്ങിയ ബാങ്കിനുമെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം നിലനിര്‍ത്തുമെന്നും ബ്രിട്ടാസ് കുറിച്ചു. മരടിലെ ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴച്ച് അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് ജോണ്‍ബ്രിട്ടാസ് പോസ്റ്റിട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (1 hour ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (1 hour ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (2 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (5 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (5 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (5 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (5 hours ago)

Malayali Vartha Recommends