നായ്ക്കളും വടിവാളുമായി എത്തിയ യുവാക്കള്‍ ബാര്‍ അടിച്ചു തകര്‍ത്തു
തൃശ്ശൂര്‍ പഴയന്നൂര്‍ രാജ് ബാര്‍ ഹോട്ടലില്‍ ഇന്നലെ രാത്രി നായ്ക്കളും വടിവാളുകളുമായി എത്തിയ യുവാക്കള്‍ ബാര്‍ അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രാത്രി പത്തേമുക്കാലോടെയാണ് സംഭവം.
ഇന്നലെ വൈകിട്ട് നാലരയോടെ പഴയന്നൂര്‍ സ്വദേശികളായ യുവാക്കള്‍ ബാറിലെത്തിയിരുന്നു. രാത്രി 9 മണി വരെ അവര്‍ മദ്യപാനം തുടര്‍ന്നു. ബില്‍ തുക 950 രൂപയായിരുന്നു.
പണമാവശ്യപ്പെട്ടപ്പോള്‍ കയ്യിലില്ലെന്നായിരുന്നു ഇവരുടെ മറുപടി. ഇതോടെ സപ്ലയര്‍ ഇവരുടെ ഫോണ്‍ വാങ്ങിയ ശേഷം, പണം തന്നാലേ തിരികെ നല്‍കൂ എന്നു നിലപാടെടുത്തു.
ഒന്നും മിണ്ടാതെ പുറത്തേക്കുപോയ യുവാക്കള്‍ 4 ജര്‍മന്‍ ഷെപ്പേര്‍ഡ് നായ്ക്കളുമായി പത്തേമുക്കാലോടെ തിരിച്ചെത്തി. കയ്യില്‍ വടിവാളുകളും ഉണ്ടായിരുന്നു.
റസ്റ്ററന്റിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം ലോക്കല്‍ ബാറിനുള്ളില്‍ വടിവാള്‍ വീശി ആള്‍ക്കാരെ ഓടിച്ചു. കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകര്‍ത്ത് വധഭീഷണി മുഴക്കി മടങ്ങിപ്പോയി. പൊലീസ് ഇവര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha