Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മ​ഞ്ചേ​ശ്വ​ര​ത്ത് സു​രേ​ന്ദ്ര​ന്‍; മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​സു​രേ​ന്ദ്ര​ന്‍ ത​ന്നെ മ​ത്സ​രി​ച്ചേ​ക്കു​മെന്ന് സൂ​ച​ന; കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മ​ത്സ​രി​ക്ക​ണ​മോ എ​ന്ന കാ​ര്യം പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെന്ന് ശ്രീധരൻ പിള്ള

21 SEPTEMBER 2019 03:33 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലും ഒക്‌ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​സു​രേ​ന്ദ്ര​ന്‍ ത​ന്നെ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കിയിരിക്കുകയാണ് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സു​രേ​ന്ദ്ര​ന്‍റെ പേ​രാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്നും എ​ന്നാ​ല്‍ പാ​ര്‍​ട്ടി ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ആ​രൊ​ക്കെ മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നും ശ്രീധരൻ പിള്ള പറഞ്ഞു. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മ​ത്സ​രി​ക്ക​ണ​മോ എ​ന്ന കാ​ര്യം പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും ശ്രീ​ധ​ര​ന്‍​ പിള്ള കൂ​ട്ടി​ച്ചേ​ര്‍​ത്തി​രു​ന്നു. മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നാണ് കെ.​സു​രേ​ന്ദ്ര​ന്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നത്. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ഥി​യാ​യി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു​മാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നത്. 2011ലും 2016​ലും മ​ഞ്ചേ​ശ്വ​ര​ത്ത് നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് സു​രേ​ന്ദ്ര​ന്‍ മ​ത്സ​രി​ച്ചി​രു​ന്നു.

2016ല്‍ ​മു​സ്‌​ലീം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന പി.​ബി.​അ​ബ്ദു​ള്‍ റ​സാ​ക്കി​നോ​ട് വെ​റും 89 വോ​ട്ടി​നാ​ണ് സു​രേ​ന്ദ്ര​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ച്‌ സു​രേ​ന്ദ്ര​ന്‍ പി​ന്നീ​ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.ഇതിനിടെയാണ് എതിര്‍കക്ഷിയായ എംഎല്‍എ അബ്ദുള്‍ റസാഖ് മരിച്ചത്. എ​ന്നാ​ല്‍, അ​ബ്ദു​ള്‍ റ​സാ​ക്കി​ന്‍റെ മ​ര​ണ​ത്തേ​ത്തു​ട​ര്‍​ന്ന് കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ഇ​തി​ന്‍​പ്ര​കാ​രം കോ​ട​തി കേ​സ് ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടേ​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ്യ​മാ​യ​ത്.

കേരളത്തിലെ ഏറ്റവും ജനപ്രിയ ബിജെപി നേതാക്കളിലൊരാളാണ് കുമ്മനം രാജശേഖരന്‍. വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ വീണ്ടും പരീക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു കുമ്മനത്തെ ഗവര്‍ണര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്നാണു സൂചന. വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കുമ്മനത്തോടു ബി.ജെ.പി. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്നു ബി.ജെ.പി. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി സംസ്ഥാനനേതൃത്വത്തോട് ശിപാര്‍ശ ചെയ്തിട്ടുമുണ്ട്. ഇതു സംബന്ധിച്ച പ്രവര്‍ത്തകരുടെ താത്പര്യം ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സംസ്ഥാന തെരഞ്ഞെടുപ്പു സമിതിയെ അറിയിച്ചു.

മണ്ഡലം കമ്മിറ്റിയിലെ 26 അംഗങ്ങളില്‍ ഭൂരിപക്ഷവും കുമ്മനം മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. സംസ്ഥാന ഭാരവാഹികളായ വി.വി. രാജേഷ്, ജെ.ആര്‍. പത്മകുമാര്‍, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നെങ്കിലും കുമ്മനത്തിനായിരുന്നു മേല്‍ക്കൈ കിട്ടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാമതെത്തിയതും കുമ്മനത്തിന് അനുകൂലഘടകമാണ്. 2016ല്‍ യു.ഡി.എഫിലെ കെ. മുരളീധരനോട് 7,622 വോട്ടിനാണു കുമ്മനം തോറ്റത്. ഇടതുസ്ഥാനാര്‍ഥി ടി.എന്‍. സീമ അന്നു മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ശശി തരൂര്‍ 53,545 വോട്ട് നേടിയപ്പോള്‍ കുമ്മനം രണ്ടാമതെത്തിയത് 50,709 വോട്ടുകള്‍ക്കാണ്. ഇടതുസ്ഥാനാര്‍ഥി സി. ദിവാകരന് 29,414 വോട്ടാണു ലഭിച്ചത്. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 24 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ ഒന്‍പതെണ്ണത്തില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാരാണ്.

എം​എ​ൽ​എ​മാ​രാ​യി​രു​ന്ന ഹൈ​ബി ഈ​ഡ​ൻ എ​റ​ണാ​കു​ള​ത്തു നി​ന്നും അ​ടൂ​ർ പ്ര​കാ​ശ് ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും കെ ​മു​ര​ളീ​ധ​ര​ൻ വ​ട​ക​ര​യി​ൽ നി​ന്നും എ​എം ആ​രി​ഫ് ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ലോ​ക്സ​ഭ​യി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ നി​യ​മ​സ​ഭാ അം​ഗ​ത്വം രാ​ജി​വ​ച്ചി​രു​ന്നു. പാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അം​ഗ​മാ​യി​രു​ന്ന കെ​എം മാ​ണി​യും മ​ഞ്ച​ശ്വ​രം എം​എ​ൽ​എ ആ​യി​രു​ന്ന പി.​ബി അ​ബ്ദു​ൾ റ​സാ​ഖും അ​ന്ത​രി​ച്ച ഒ​ഴി​വി​ലേ​യ്ക്കാ​ണ് ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (2 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (2 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (2 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (2 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (2 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (2 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (3 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (6 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (9 hours ago)

Malayali Vartha Recommends