Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മൂത്ത മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് മാറ്റിവച്ച തുകയില്‍ നിന്നും 5 ലക്ഷം പെരിയയില്‍ കൊല്ലപ്പെട്ട ക്രുപേഷിന്റെ സഹോദരിക്ക് കൈമാറാന്‍ പ്രതിപക്ഷ നേതാവ് മകനും മരുമകള്‍ക്കുമൊപ്പമെത്തി

21 SEPTEMBER 2019 09:15 PM IST
മലയാളി വാര്‍ത്ത

ചെന്നിത്തലയുടെ സഹായം ഏറ്റെടുക്കുകയാണ് സോഷ്യല്‍ മീഡിയ. മകന്റ വിവാഹ സമയത്തുള്ള വലിയ സന്തോഷ മുഹൂര്‍ത്തം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദാരുണ കൊലപാതകത്തിന്റെ പേരില്‍ ഉപേക്ഷിച്ചയാളാണ് ചെന്നിത്തല. കാത്തിരുന്ന് നടത്തിയ മൂത്ത മകന്റെ വിവാഹ സല്‍ക്കാര പാര്‍ട്ടിക്കായി ആയിരകണക്കിന് സുഹൃത്തുക്കളെയും ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ക്ഷണിച്ചു സല്‍ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്‌ബോഴാണ് കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത്‌ലാല്‍ എന്നിവര്‍ കൊല്ലപ്പെടുന്നത്.

മൂത്ത മകന്‍ ഡോ. രോഹിതിന്റെ വിവാഹം കഴിഞ്ഞു അങ്കമാലി അഡ് ലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നും വധൂവരന്മാര്‍ക്കൊപ്പം ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഈ ദുരന്ത വാര്‍ത്ത ചെന്നിത്തലയുടെ ചെവിയിലെത്തുന്നത്.

ഉടന്‍ അദ്ദേഹം മകനെയും മരുമകളെയും വീട്ടിലാക്കി പെരിയയിലേയ്ക്ക് തിരിയ്ക്കുകയായിരുന്നു. മാത്രമല്ല സ്വന്തം സഹപ്രവര്‍ത്തകര്‍ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിനു ശേഷം തനിക്ക് ഇനി സ്വന്തം വീട്ടില്‍ ഒരാഘോഷം നടത്താന്‍ മനസ് വരുന്നില്ലെന്ന് അദ്ദേഹം അവിടെത്തന്നെ അടുപ്പക്കാരോട് വ്യക്തമാക്കുകയും ചെയ്തു.

ഒരച്ഛന്‍ എന്ന നിലയില്‍ അദ്ദേഹം കുടുംബത്ത് നടത്തിയ ആദ്യ ആഘോഷമായിരുന്നെങ്കിലും അത് വേണ്ടെന്നുവച്ചു. എന്നാല്‍ മകന്റെ വിവാഹം തികച്ചും കുടുംബപരമായ ചടങ്ങായതിനാലും നേരത്തെ നിശ്ചയിക്കപെട്ടതിനാലും അത് മാറ്റി വച്ച് മക്കളെ വേദനിപ്പിക്കരുതെന്ന ഉപദേശമായിരുന്നു മുതിര്‍ന്ന നേതാക്കള്‍ അടക്കം ചെന്നിത്തലയ്ക്ക് നല്‍കിയത്. അതിന്റെ പേരില്‍ ആരും വിമര്‍ശനം ഉന്നയിക്കില്ലെന്നും നേതാക്കള്‍ ഉപദേശിച്ചു.

എന്നാല്‍ തിരികെ വീട്ടിലെത്തിയ രമേശ് ചെന്നിത്തല മക്കളെ വിളിച്ചിരുത്തി പെരിയയില്‍ താന്‍ കണ്ട ദുരന്തവും തന്റെ വേദനയും പങ്കുവച്ചപ്പോള്‍ അങ്ങനൊരു ചടങ്ങ് നമ്മളുടെ കുടുംബത്തില്‍ വേണ്ടെന്ന് ആ കുടുംബം ഒന്നായി തീരുമാനം എടുക്കുകയായിരുന്നു.

അതിനായി നീക്കിവച്ച തുകയില്‍ നിന്നും കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരി സഹോദരി കൃഷ്ണപ്രിയക്ക് വിവാഹ ആവശ്യത്തിനായി 5 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു . ഇന്ന് ഭാര്യയ്ക്കും മകനും മരുമകള്‍ക്കുമൊപ്പം പെരിയയില്‍ കൃപേഷിന്റെ വീട്ടിലെത്തി ആ തുക കൃഷ്ണപ്രിയക്ക് സമ്മാനിക്കുകയും ചെയ്തു. അതിപ്പോള്‍ വലിയ കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (1 hour ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (1 hour ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (2 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (3 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (3 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (4 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (4 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (5 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (5 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (5 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (5 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (5 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (5 hours ago)

Malayali Vartha Recommends