കോഴിക്കോട്ട് ഫീസടയ്ക്കാത്തതിന് കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ പൂട്ടിയിട്ടു

കോഴിക്കോട് പുതിയറയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഫീസടയ്ക്കാത്ത കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടുവെന്ന പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ പ്രിസന്‍സിപ്പലിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. പുതിയറ ഹില്‍ടോപ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുര്‍ റഹ്്മാനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പോലീസിന് നല്‍കിയ പരാതിയെതുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുത്തത്.
നിരന്തരം ഈ സ്‌കൂളിനെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഫീസടയ്ക്കാത്ത വിദ്യാര്‍ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടുവെന്നാണ് ഇപ്പോള്‍ പുതിയതായി ഉയര്‍ന്ന ആരോപണം. കഴിഞ്ഞ ദിവസമാണ് കുട്ടികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടത്. ഇതേതുടര്‍ന്ന് രക്ഷിതാക്കള്‍ ഇന്ന് രാവിലെ തന്നെ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. സംഭവം രൂക്ഷമാകുമെന്ന് കണ്ടാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുക്കുകയും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് രക്ഷിതാക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























