ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീ മദ്യം കുടിച്ചുതീർത്തു; അരിശം അടക്കാനാകതെ മൂക്കിലും വായിലും കൂട്ടിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മുങ്ങി

ആൾത്താമസമില്ലത്ത വീട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഏഴംകുളം താന്നിവിള വീട്ടില്‍ ബാബുവിനെ (55) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പള്ളിമുക്കില്‍ മൂന്നു വര്‍ഷമായി ഈ സ്‌ത്രീയ്‌ക്കൊപ്പം താമസിച്ചു വന്ന ബാബു സംഭവത്തിന് ശേഷം മുങ്ങുകയായിരുന്നു. ഇടമുളയ്ക്കല്‍ തുമ്പിക്കുന്ന് സ്വദേശിനി കുഞ്ഞുമോളെ ഇക്കഴിഞ്ഞ നാലിനാണ് വീട്ടിന്റെ ചായ്പില്‍ മരിച്ച നിലയില്‍ കണ്ടത്.
ബാബുവും കുഞ്ഞുമോളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവരാണ്. സംഭവ ദിവസവും ഇരുവരും മദ്യപിച്ചിരുന്നു. കുപ്പിയിലുണ്ടായിരുന്ന ബാക്കി മദ്യം കുഞ്ഞുമോള്‍ കുടിച്ച് തീര്‍ത്തതില്‍ പ്രകോപിതനായാണ് കൊന്നത്. മൂക്കിലും വായിലും കൂട്ടിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്റെയും പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ എസ്. ദാസിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.
ആയൂര്‍ മലപ്പേരൂരിലെ മലയില്‍ ഒളിവില്‍ കഴിഞ്ഞുവന്ന ബാബുവിനെ ചടയമംഗലം സി.ഐ സാജു.എസ്. ദാസ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ ജഹാംഗീര്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















