Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് സൂചന; മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ഇരുപത്തിയെട്ട് അംഗങ്ങളില്‍ ഇരുപത്തിയേഴു പേരും കുമ്മനത്തിനെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കണമെന്ന് ആവശ്യപ്പെട്ടു; കുമ്മനം തന്നെ ജേതാവെന്ന് ബി.ജെ.പി

22 SEPTEMBER 2019 11:54 AM IST
മലയാളി വാര്‍ത്ത

ഉപതിരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടം നടക്കുന്നത് തലസ്ഥാനത്തെ മണ്ഡലമായ വട്ടിയൂര്‍ക്കാവിലായിരിക്കുമെന്ന് ഉറപ്പായിരിക്കുന്ന അവസരത്തിൽ ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യമുള്ള ഇവിടെ ത്രികോണ മത്സരത്തിന്റെ വീറും വാശിയുമാകും പ്രകടമാകുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്നുതന്നെയാണ് സൂചന.

കുമ്മനം സ്ഥാനാര്‍ഥിയാകണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം കുമ്മനത്തോട് നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. വട്ടിയൂര്‍കാവില്‍ മത്സരിക്കുന്നതിന് കുമ്മനത്തിനോ ആര്‍എസ്‌എസ് നേതൃത്വത്തിനോ താല്‍പര്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്നല ജില്ലാ സെക്രട്ടറി നേരിട്ടു കണ്ട് കുമ്മനത്തോട് സ്ഥാനാര്‍ഥിയാവണമെന്ന് ആവശ്യപ്പെട്ടു. അതിനു ശേഷം മാധ്യമങ്ങളെ കണ്ട കുമ്മനംതാന്‍ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇന്ന് കൊച്ചിയില്‍ബിജെപി കോര്‍ കമ്മിറ്റി ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റി കുമ്മനത്തിന്റെ പേര് നിര്‍ദേശിച്ചതായി കോര്‍ കമ്മിറ്റിയില്‍ അറിയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. മത്സരിക്കുന്നില്ലെന്ന നിലപാടില്‍ കുമ്മനം ഉറച്ചുനില്‍ക്കുകയാണെങ്കില്‍ മാത്രമേ മറ്റു പേരുകള്‍ പരിഗണിക്കാന്‍ ഇടയുള്ളൂ എന്നാണ് അറിയുന്നത്. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, സംസ്ഥാന നിര്‍വാഹകസമിതി അംഗം വി. വി. രാജേഷ് എന്നിവരുടെ പേരുകളാണ് പിന്നെ പരിഗണനയിലുള്ളത്.


അതേ സമയം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ഇതു വരെ മനസ് തുറക്കാതിരുന്ന ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കുമ്മനം രാജശേഖരന്‍ പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിവവില്‍ തലസ്ഥാനത്തെ നേമം മണ്ഡലത്തില്‍ നിന്നും വിജയിച്ച ഒ.രാജഗോപാല്‍ മാത്രമാണ് ബി.ജെ.പിയെ പ്രതിനിധാനം ചെയ്ത് നിയമസഭയിലുള്ളത്. കുമ്മനം മത്സരിക്കുകയാണെങ്കില്‍ തലസ്ഥാനജില്ലയില്‍ നിന്നും ഒരു ബി.ജെ.പി എം.എല്‍.എ കൂടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അണികള്‍.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍7622 വോട്ടുകള്‍ക്കാണ് കുമ്മനത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരന്‍ രണ്ടാമതും ജയിച്ചു കയറിയത്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വടകര ലോക്സഭ മണ്ഡലത്തില്‍ നിന്നും ജനവിധി തേടി അദ്ദേഹം എം.പിയായതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി സജീവമായി പ്രചരണത്തിനിറങ്ങുമെന്ന് കെ.മുരളീധരന്‍ അറിയിച്ചിട്ടുമുണ്ട്.

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന്റെ പരിഗണനയില്‍ മുരളീധരന്റെ സഹോദരിയായ പദ്മജ വേണുഗോപാലിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സി.പി.എം സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിനെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (2 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (2 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (3 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (3 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (3 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (4 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (4 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (5 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (5 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (6 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (6 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (6 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (6 hours ago)

Malayali Vartha Recommends