മദ്യപിച്ച ശേഷം കാശ് കൊടുത്തില്ല ; യുവാക്കളുടെ ഫോൺ ബാർ അധികൃതർ പിടിച്ചു വച്ചു ; പിന്നെ സംഭവിച്ചത്

വയറു നിറയെ മദ്യം കുടിച്ച ശേഷം പണം കൊടുക്കാതെ മടക്കം. ചോദ്യം ചെയ്ത ബാർ അധികൃതരോട് യുവാക്കൾ ചെയ്തു കൂട്ടിയ പരാക്രമങ്ങൾ വൻ നാശ നഷ്ടമുണ്ടാക്കി. തൃശൂര്‍ പഴയന്നൂരിലാണ് സംഭവം. മദ്യപിച്ച് ബില്ലടയ്ക്കാതെ മടങ്ങിയപ്പോൾ ചോദ്യം ചെയ്തു. എന്നാൽ പണമില്ലെന്നായിരുന്നു ഇവരുടെ മറുപടി. ഇതിന് പിന്നാലെ യുവാക്കളുടെ മൊബൈൽ പിടിച്ചെടുത്തു വയ്ക്കുകയുണ്ടായി. പിന്നീട് കൂടുതൽ പ്രകോപനങ്ങളിലേക്ക് പോകുകയായിരുന്നു. എന്നാൽ ഈ യുവാക്കൾ വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ നാല് നായകളുമായെത്തി വൻ അക്രമം ഉണ്ടാക്കി,. യുവാക്കളുടെ അക്രമ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു .
റസ്റ്റോറന്റിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ലോക്കല്‍ ബാറിനുള്ളില്‍ വടി വാള്‍ വീശിയതിനെ തുടർന്ന് ആള്‍ക്കാർ ഭയന്നു ഓടി. കമ്ബ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും അടിച്ചു തകര്‍ക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന നായകള്‍ കുരച്ച് ആളുകളെ കടിക്കാൻ വന്നു. നായകളെ കണ്ട് ബാര്‍ ജീവനക്കാരും ബാറിലെത്തിയവരും പേടിച്ചു. ബാർ ജീവനക്കാർക്കും പരിക്കേറ്റിരുന്നു. കൃഷ്ണന്‍കുട്ടി (45), രാധാകൃഷ്ണന്‍ (55), ഒറീസ സ്വദേശിയായ സുഭാഷ് (45) എന്നിവരാണ് അക്രമണത്തിൽ പരിക്കേറ്റത്. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടിട്ടുണ്ട്. 950 രൂപയായിരുന്നു ഇവർ കുടിച്ചതിന്റെ ബിൽ.
https://www.facebook.com/Malayalivartha






















