ഇത് പല സംസ്ഥാനങ്ങളിൽ നിന്നു പെൺകുട്ടികളെ എത്തിച്ച് ഇടപാടുകാർക്കു കാഴ്ചവയ്ക്കുന്ന റാക്കറ്റിന്റെ ആസ്ഥാനമായി തൃശൂരിനെ മാറ്റിയെടുക്കാൻ ശ്രമിച്ച സെക്സ് റാക്കറ്റുകളുടെ രാജ്ഞി; ഒരേ സമയം അറുപതോളം യുവതികളെ നക്ഷത്ര ഹോട്ടലുകളിൽ എത്തിച്ച് ഒരു മാസം ഇടപാടുകാരില്‍നിന്ന് ഈടാക്കി സമ്പാദിച്ചിരുന്നത്12ലക്ഷം വരെ:- പോലീസ് പിടിയിലായാൽ ഉന്നത സ്വാധീനത്തിന്റെ മറവിൽ പിഴയടച്ച് ഊരിപ്പോരും- തളിക്കുളം കണ്ണോത്തുപറമ്പിൽ സീമയെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

സംസ്ഥാനാന്തര പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണി തളിക്കുളം കണ്ണോത്തുപറമ്പിൽ സീമ പോലീസ് പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്. ഇവർക്കു വിദേശ രാജ്യങ്ങളിലേക്കു വരെ നീളുന്ന പെൺവാണിഭ ബന്ധങ്ങളുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. പല സംസ്ഥാനങ്ങളിൽ നിന്നു പെൺകുട്ടികളെ എത്തിച്ച് ഇടപാടുകാർക്കു കാഴ്ചവയ്ക്കുന്ന റാക്കറ്റിന്റെ ആസ്ഥാനമായി തൃശൂരിനെ സീമയും സംഘവും മാറ്റിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നഗരത്തിലെ ലോഡ്ജുകളിൽ വൻകിട പെൺവാണിഭം നടത്തിയെന്ന കേസിൽ തളിക്കുളം കണ്ണോത്തുപറമ്പിൽ സീമ (42)യെ കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇവരുടെ സംഘത്തിൽപ്പെട്ട 12 യുവതികളെ പെൺവാണിഭത്തിന് രണ്ടു കേസുകളിലായി പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സമാന കേസുകളിൽ മുൻപും പിടിയിലായിട്ടുള്ള സീമയ്ക്കെതിരെ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ സ്റ്റേഷനുകളിലായി ഏഴു കേസുകൾ നിലവിലുണ്ട്. സീമയെ ചോദ്യം ചെയ്തതിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കു വരെ നീളുന്നതാണ് ഇവരുടെ പെൺവാണിഭ ബന്ധങ്ങളെന്നു വ്യക്തമായി. പിടിക്കപ്പെടുമ്പോഴെല്ലാം ഉന്നത സ്വാധീനത്തിന്റെ മറവിൽ പിഴയടച്ച് രക്ഷപ്പെടുന്നതാണ് രീതി. തൃശൂരിലെ പ്രമുഖ ഹോട്ടലുകളിൽ ഇതര സംസ്ഥാന യുവതികളെ എത്തിച്ചു മുറികൾ സ്ഥിരവാടയ്ക്കെടുത്തു പാർപ്പിച്ചാണ് സീമയും സംഘവും ഇടപാട് നടത്തിയിരുന്നത്.
പഞ്ച നക്ഷത്ര ഹോട്ടലുകളിൽ പോലീസ് പരിശോധനയ്ക്ക് സാധ്യത കുറവാണെന്ന് മനസിലാക്കിയാണ് ഈ വഴിതന്നെ സീമയും കൂട്ടാളികളും തെരഞ്ഞെടുക്കുന്നത്. ഒരേ സമയം അറുപതോളം യുവതികളെ ഇവർ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പാർപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഹോട്ടലുകളിൽ ജോലിക്കെന്ന പേരിലാണ് ഇവർ ഇതര സംസ്ഥാനങ്ങളിൽ നിന്നു പെൺകുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നത്. പെൺവാണിഭത്തിനായി ഗൾഫ് രാജ്യങ്ങളിലേക്കു പെൺകുട്ടികളെ കടത്തിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
ഒരു മാസം 12ലക്ഷം വരെയാണ് ഇടപാടുകാരില്‍നിന്ന് ഈടാക്കി സമ്പാദിച്ചിരുന്നത്. ഓണ്‍ലൈനിലൂടെയും ഇടപാടുകള്‍ നടത്തിയിരുന്നു. സീമയുടെ നിയന്ത്രണത്തില്‍ ദുബായിലുള്‍പ്പെടെ പെണ്‍വാണിഭ സംഘമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധങ്ങളുള്ളതായും പൊലീസ് പറഞ്ഞു. പിടിയിലായാല്‍ ശിക്ഷാനടപടികളിലെ പഴുതുകളുപയോഗിച്ച് പുറത്തിറങ്ങി വീണ്ടും വിലസുകയാണ് പതിവ്. ആഡംബര കാറുകള്‍ ഉപയോഗിച്ചാണ് പെണ്‍വാണിഭം. തൃശൂര്‍ നഗരത്തില്‍ ലോഡ്ജില്‍നിന്ന് 62 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും ഡ്രൈവര്‍ കവര്‍ന്നതായി സീമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
നേരത്തെ പുങ്കൂന്നത്തെ ഇരുനില വീട്ടായിരുന്നു സീമയുടെ സങ്കേതം. ജോലിയുള്ള സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലുള്ളവര്‍ക്ക് അയല്‍വാസികളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍, ആളുകളുടെ വരവും പോക്കും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ സൂചനയെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് ചെയ്തപ്പോള്‍ സെക്‌സ് റാക്കറ്റ് കേന്ദ്രമാണെന്ന് ബോധ്യമായി. സീരിയല്‍, സിനിമാ രംഗത്ത് ചെറിയ വേഷങ്ങള്‍ ചെയ്ത പെണ്‍കുട്ടികളെയാണ് പ്രധാനമായും ഇവിടെ എത്തിച്ചിരുന്നത്.കഴിഞ്ഞ ദിവസം ലോഡ്ജിൽ നടന്ന റെയ്ഡിൽ ഇവരുടെ കൂട്ടാളിയായ വയനാട് സ്വദേശി സക്കീനയെയും മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരകളായ ആറ് ഇതരസംസ്ഥാന പെൺകുട്ടികളെ ജാമ്യത്തിൽ വിട്ടിരുന്നു.
https://www.facebook.com/Malayalivartha






















