Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പ് കേസില്‍ സ്ത്രീയടക്കം നാലുപേര്‍ പോലീസ് പിടിയില്‍

22 SEPTEMBER 2019 07:34 PM IST
മലയാളി വാര്‍ത്ത

ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പ് കേസില്‍ വിദേശത്തെ പ്രമുഖ വ്യവസായിയെ കുടുക്കിയ സംഘം പിടിയില്‍. ഖത്തറില്‍ വച്ചാണ് പ്രതികള്‍ വ്യവസായിയെ ചതിയില്‍ പെടുത്തുന്നത്. ഖത്തറിലുള്ള മലയാളികളായ വ്യവസായികളാണ് ചതിയില്‍ പെടുന്നത്. തട്ടിപ്പ് സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ കണ്ണൂര്‍ പയ്യന്നൂരിലുള്ള മകന്‍ സവാദ്(25) താണ്. എറണാകുളം തോപ്പുംപടി ചാലിയത്ത് വീട്ടില്‍ വര്‍ഗീസിന്റെ മകള്‍ മേരി വര്‍ഗീസ്(26), കണ്ണൂര്‍ തളിപ്പറമ്ബ് പരിയാരം മെഡിക്കല്‍ കോളേജിന് സമീപം പുല്‍ക്കൂല്‍ വീട്ടില്‍ മുഹമ്മദ് മകന്‍ അസ്‌കര്‍(25), കണ്ണൂര്‍ കടന്നപ്പള്ളി ആലക്കാട് ഭാഗം കുട്ടോത്ത് വളപ്പില്‍ വീട്ടില്‍ അബ്ദുല്ലയുടെ മകന്‍ 27 വയസ്സുള്ള മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.

പ്രതിയായ മേരി വര്‍ഗീസ് ഫേസ്ബുക്ക് വഴി വ്യവസായിക്ക് സന്ദേശം അയച്ചിരുന്നു.അതിന് മറുപടി നല്‍കിയ വ്യവസായി പ്രതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് മേരി വര്‍ഗീസ് വ്യവസായിയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതിനുമുമ്ബുതന്നെ വീട്ടിലെ റൂമില്‍ മുഖ്യ സൂത്രധാരനായ സവാദ് ക്യാമറ സജ്ജമാക്കി വച്ചിരുന്നു.റൂമിലെത്തിയ വ്യവസായിയെ, പ്രതിയുടെ കൂടെ നിര്‍ത്തി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് നാട്ടിലേക്ക് പോയ ഇയാളുടെ ഫോണിലേക്ക് പ്രതികള്‍ നഗ്‌നചിത്രങ്ങള്‍ അയക്കുകയും പണം നല്‍കണമെന്നും പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറംലോകത്തെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി.
50 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിവരം ഒരു സുഹൃത്തിനെ അറിയിക്കുകയും സുഹൃത്തിന്റെ ഉപദേശപ്രകാരം പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പൊലീസ് ഖത്തറില്‍ നടത്തിയ അന്വേഷണത്തില്‍ റൂമിനെ സംബന്ധിച്ച് അന്വേഷിക്കുകയും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുമായിരുന്നു
പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ചു പരാതിക്കാരന്‍ പണം സവാദിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നു.. പരാതിക്കാരന്‍ പണം അയച്ച ബാങ്കിന്റെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ തളിപ്പറമ്ബില്‍ വെച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി പോലീസ് മനസ്സിലാക്കി.
പ്രദേശത്ത് പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ സൂക്ഷിച്ചിരുന്ന രഹസ്യ ഫോണിന്റെ നമ്ബര്‍ മനസിലാക്കി പോലീസ് പിന്തുടര്‍ന്നു. തുടര്‍ന്ന് മടിക്കേരിയില്‍ വച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ നിരവധി മലയാളികള്‍ പ്രതികളുടെ വലയില്‍ വീണതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി നായര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ എസ് ടി അരുള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ എം ഷാജി, അനീഷ്, ഒ എം ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (2 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (2 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (3 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (4 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (5 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (5 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (6 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (6 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (6 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (6 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (6 hours ago)

Malayali Vartha Recommends