ബി.ജെ.പി സ്ഥാനാര്‍ത്ഥിപട്ടിക രണ്ടുദിവസത്തിനകം...

സംസ്ഥാനത്ത് അഞ്ചുമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ സാദ്ധ്യത പട്ടികയ്ക്ക് ബി.ജെ.പി കോര്‍കമ്മിറ്റി രൂപം നല്‍കി. മത്സരിക്കാനില്ലെന്ന നിലപാട് തള്ളി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. സ്ഥാനാര്‍ത്ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡല്‍ഹിയില്‍ പ്രഖ്യാപിക്കും.
സ്ഥാനാര്‍ത്ഥികളെപറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് പാര്‍ട്ടി രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാന നേതാക്കള്‍ മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാശിയേറിയ മത്സരം അഞ്ചിടങ്ങളിലും കാഴ്ചവെക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് എം.ടി. രമേശ് വ്യക്തമാക്കി.
വട്ടിയൂര്‍ക്കാവില്‍ വിജയസാദ്ധ്യത മുന്നില്‍ക്കണ്ട് കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു പൊതുനിലപാട്. ഇതോടെ കുമ്മനത്തിന്റെ പേരു കൂടി ഉള്‍പ്പെടുത്തിയ പട്ടിക എന്‍.ഡി.എയ്ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്കും സമര്‍പ്പിക്കാന്‍ തീരുമാനമായി. ഓരോ മണ്ഡലത്തിലേക്കും മൂന്നു പേരുകള്‍ കേന്ദ്രകമ്മറ്റിക്ക് നല്‍കുമെന്നും എന്നാല്‍ ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.
മഞ്ചേശ്വരത്തും കോന്നിയിലും കെ.സുരേന്ദ്രന്റെ പേരാണ് മുന്‍ഗണനയിലുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയിലേക്ക് പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ചത് കെ. സുരേന്ദ്രനായിരുന്നു. എറണാകുളത്ത് ബി. ഗോപാലകൃഷ്ണന്റെ പേരിനാണ് മുന്‍ഗണന.വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് വിജയസാധ്യത ഉള്ളതായി വിലയിരുത്തുന്നത്. ഇവിടെ രണ്ടിടത്തും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha






















