പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകള്‍ക്കു മുന്നില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര, 176 പോളിങ് ബൂത്തുകളും സജ്ജം.. വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെ , ഉപയോഗിക്കുന്നത് അത്യാധുനികസംവിധാനങ്ങളുള്ളഎം3 വോട്ടിംഗ് യന്ത്രം, ആത്മവിശ്വാസത്തോടെ മുന്നണികള്‍
പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി. ബൂത്തുകള്‍ക്കു മുന്നില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരതന്നെയാണ്. 176 പോളിങ് ബൂത്തുകളും സജ്ജമാണ്. വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ്. ഉപയോഗിക്കുന്നത് അത്യാധുനിക സംവിധാനങ്ങളുള്ള എം3 വോട്ടിംഗ് യന്ത്രമാണ്. 12 പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.
മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നു എന്നതാണ് പ്രത്യേകത. ഏറ്റവും പുതിയ എം മൂന്ന് വിഭാഗത്തില്‍പ്പെട്ട വോട്ടിംഗ് മെഷീനുകളാണ് എല്ലാ ബൂത്തിലും ഉപയോഗിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി.കാപ്പനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി എന്‍.ഹരിയുമാണു ജനവിധി തേടുന്ന പ്രമുഖര്‍. 10 സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന് വോട്ടു ചെയ്തു. കുടുംബത്തോടൊപ്പമെത്തിയാണ് മാണി സി കാപ്പന് വോട്ട് ചെയ്തത്. ഒന്നാമത് വോട്ടു ചെയ്തത് ഒന്നാമനാകാനെന്ന സൂചന. കാണാട്ടുപാറ 1190 ആം ബൂത്തില്‍ മാണി സി കാപ്പന് ആദ്യ വോട്ട് രേഖപ്പെടുത്തി . ജയിക്കുമെന്ന് 101 ശതമാനം ഉറപ്പാണെന്ന് മാണി സി കാപ്പന്. 27നാണ് വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha