Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ആവേശത്തോടെ മലയാളികളും... ചരിത്രത്തിലാദ്യമായി ഒരു വിദേശ നേതാവിന് ലഭിക്കുന്ന ഗംഭീര സ്വീകരണത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാം; മിനിറ്റുകള്‍ മാത്രം മോദിയ്‌ക്കൊപ്പം ട്രംപ് ചെലവഴിക്കുമെന്ന് കരുതിയെങ്കിലും 40 മിനിറ്റോളം വേദിയിലും സദസിലുമായി ചെലവഴിച്ച് റെക്കോര്‍ഡിട്ടു; ഇനി വരുന്നത് ഇന്ത്യാ അമേരിക്ക ഭായി ഭായി

23 SEPTEMBER 2019 10:07 AM IST
മലയാളി വാര്‍ത്ത

ലോകത്തിലെ രണ്ട് വന്‍ ജനാധിപത്യ രാജ്യങ്ങളുടെ അപൂര്‍വ വേദിയായിരുന്നു അമേരിക്കയിലെ ഹൗഡി മോദി സംഗമം. ഇന്ത്യ യു.എസ്. സൗഹൃദത്തിന്റെ പുതിയ ഉയരം കുറിച്ച് യു.എസിലെ ഹൂസ്റ്റണില്‍ ഞായറാഴ്ച നടന്ന സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിട്ടത് വലിയ ചരിത്ര നിമിഷമായി. അതിഥിയായി ഏതാനും മിനിറ്റുകള്‍മാത്രം ചടങ്ങില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി ചെലവിട്ടു. പരിപാടിയില്‍ പങ്കെടുക്കാനായി മാത്രമാണ് ട്രംപ് ഹൂസ്റ്റണിലെത്തിയത്. അതിനാല്‍ തന്നെ ട്രംപിന്റെ ഈ സന്ദര്‍ശനം വളരെ ആകാംക്ഷയോടെയാണ് ലോകം നോക്കി കാണുന്നത്.

വേദിയിലെത്തിയ ട്രംപ് വളരെ സന്തോഷത്തിലായിരുന്നു. മോദിയ്ക്ക് കൈ കൊടുത്തും കെട്ടിപ്പിടിച്ചും കൈ വീശിയും ട്രംപ് വേദി കീഴടക്കി. മോദിയെ ആമുഖ പ്രസംഗത്തിനായി ട്രംപ് തന്നെയാണ് മൈക്കിനടുത്ത് നിര്‍ത്തിയത്. എന്നിട്ട് ട്രംപിന് വേണമെങ്കില്‍ സദസില്‍ ഇരിക്കാമായിരുന്നു. അത് ചെയ്യാതെ മോദി പ്രസംഗിക്കുന്നത് കേട്ട് കൗതുകത്തോടെ നിന്നു. മോദിയുടെ ഓരോ വാക്കും കൈയ്യടികളോടെ കേട്ടും നന്ദി പറഞ്ഞും ചിരിച്ചും ട്രംപ് നിന്നു. മോദിക്ക് കിട്ടുന്ന കൈയ്യടികളിലും ട്രംപ് ഒപ്പം ചേര്‍ന്നു.

അതേസമയം മോദി കത്തിക്കയറി. ട്രംപിനെ വാനോളം പുകഴ്ത്തി. മാത്രമല്ല ട്രംപ് ഇനിയും അധികാരത്തില്‍ വരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ട്രംപും വ്യക്തമാക്കി. അതു കഴിഞ്ഞാണ് മോദി ശരിക്കും പ്രസംഗിച്ചത്. ഇന്ത്യയുടെ നാനത്വത്തില്‍ ഏകത്വമാണ് മോദി ആദ്യം സംസാരിച്ചത്. അത് വ്യക്തമാക്കാനായി എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും മോദി ആശംസയറിയിച്ചു. അതിലാണ് മോദി മലയാളത്തില്‍ സംസാരിച്ചത്. സര്‍വര്‍ക്കും സുഖം എന്ന് മോദി മലയാളത്തില്‍ പറഞ്ഞതോടെ വലിയ മലയാളികളുള്ള ഹൂസ്റ്റണില്‍ കൈയ്യടികളുയര്‍ന്നു. ഇതോടെ ട്രംപും കൈയ്യടിച്ചു. ലോക മലയാളികള്‍ക്ക് കിട്ടിയ വലിയ ആദരമായാണ് ഇതിനെ മലയാളികള്‍ കാണുന്നത്. ഇന്ത്യയുടെ നാനത്വത്തില്‍ ഏകത്വമാണ് ഈ കാണുന്ന വിജയമെന്നും മോദി വ്യക്തമാക്കി.

അതേസമയം 50,000 ഇന്ത്യന്‍വംശജരായ അമേരിക്കക്കാരാണ് തങ്ങളുടെ പ്രിയനേതാവായ മോദിയെ കാണാനും പ്രസംഗം കേള്‍ക്കാനും എന്‍.ആര്‍.ജി. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കുശേഷം ഒരു വിദേശരാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേല്പാണ് ടെക്‌സസിലെ ഇന്ത്യന്‍ഫോറം മോദിക്കായൊരുക്കിയത്. ഇത് ട്രംപിന്റെ സാന്നിധ്യത്തിലായപ്പോള്‍ തിളക്കം കൂടുകയും ചെയ്തു.

ഒരേ സ്വപ്നം, തിളക്കമാര്‍ന്ന നാളെ എന്ന സന്ദേശവുമായി നടത്തിയപരിപാടിയില്‍ ട്രംപ് നേരിട്ടെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, വ്യാപാരബന്ധം ശക്തിപ്പെടുമെന്നതിന്റെ വ്യക്തമായ സന്ദേശം ലോകത്തിന് നല്‍കുന്ന ഒന്നായി. രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ യു.എസിലെ ആദ്യ പൊതുപരിപാടിയാണിത്. വീണ്ടും മോദി എന്ന ആരവങ്ങള്‍ക്കിടെ ഇന്ത്യന്‍സമയം ഞായറാഴ്ച വൈകീട്ടാണ് പരിപാടി തുടങ്ങിയത്.

9.20ന് ട്രംപും മോദിയും സദസ്യരെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരുമിച്ച് വേദിയിലെത്തി. പിന്നാലെ ഇന്ത്യയു.എസ്. ബന്ധത്തിന്റെ ചരിത്ര, വര്‍ത്തമാനങ്ങളും മോദിയുമായുള്ള ഉറ്റസൗഹൃദവും വിശദമാക്കി ട്രംപിന്റെ അരമണിക്കൂര്‍ നീണ്ട പ്രസംഗം. 10.45ന് സദസ്യര്‍ ഏറെ കാത്തിരുന്ന മോദിയുടെ പ്രസംഗം. ഇന്ത്യയുടെ ശക്തിയും വൈവിധ്യവും വിളിച്ചോതുന്ന വോവെന്‍ എന്ന കലാസാംസ്‌കാരിക പരിപാടിയുമായി നാനൂറോളം കലാകാരന്‍മാര്‍ തുടര്‍ന്ന് വേദിയിലെത്തി. പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സെയുടെ സംഗീതപരിപാടി, ഇന്ത്യയു.എസ്. പരമ്പരാഗത നാടോടി ഗാനനൃത്ത സന്ധ്യ എന്നിവയോടെ മൂന്ന് മണിക്കൂര്‍ നീണ്ട സംഗമത്തിന് തിരശ്ശീലവീണു. മോദിക്കുള്ള വലിയ അംഗീകരമായി ഈ വേദി മാറുന്ന കാഴ്ചയാണ് കണ്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (4 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (5 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (5 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (6 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends