പാലാ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ പോളിംഗ് 7 ശതമാനം....
ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ നിരവധി പേരാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന് വോട്ട് രേഖപ്പെടുത്തി. ആദ്യ മണിക്കൂറില്‍ പോളിംഗ് ഏഴു ശതമാനം രേഖപ്പെടുത്തി. യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് ഗവ.എല്‍.പി. സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ജോസ് ടോം വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത്. പോളിംഗ് ശതമാനത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകും. ജയത്തിനെ കുറിച്ച് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കെ മാണി. വരാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളുടെ 'സെമിഫൈനല്‍' അങ്കമായാണ് പാലാ ഉപതിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്ത്. വോട്ടെടുപ്പ് വൈകിട്ട് 6 വരെ തുടരും.
"
https://www.facebook.com/Malayalivartha