Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പാല വിധിയെഴുതുമ്പോള്‍... മാണിസാര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനില്ല; മാണി സാറിന്റെ കല്ലറയില്‍ പ്രണാമം അര്‍പ്പിച്ച ജോസ് ടോം വിതുമ്പി; മാണി സാറിന് വേണ്ടി ഓടി നടന്നിരുന്ന കാലം മാറി തനിക്ക് വേണ്ടി എല്ലാവരും ഓടി നടക്കുന്നു; ആശീര്‍വദിച്ച് മാണി സാറിന്റെ ഭാര്യയും

23 SEPTEMBER 2019 10:51 AM IST
മലയാളി വാര്‍ത്ത

വല്ലാത്തൊരു മാനസികാവസ്ഥയിലാണ് പാലാക്കാര്‍. ഓര്‍മ്മവച്ച കാലം മുതല്‍ക്കേ പാലയെങ്കില്‍ മാണിസാര്‍, മാണിസാറെങ്കില്‍ പാല എന്നതായിരുന്നു ചിത്രം. ഇപ്പോള്‍ മാണി സാറില്ലാത്ത പാലയ്ക്ക് വേണ്ടി വോട്ട് ചെയ്യുകയാണ്. അതിനാല്‍ തന്നെ പതിനായിരങ്ങള്‍ മാണിസാറിനെ സ്മരിച്ച് കൊണ്ടാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. രാവിലെ തന്നെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്.

അതേസമയം മാണി സാറിന്റെ പിന്‍ഗാമിയായി മത്സരിക്കുന്ന ജോസ് ടോമാണ് ഏവരുടേയും ശ്രദ്ധാ കേന്ദ്രം. ജന്മനാടായ മീനച്ചില്‍ പഞ്ചായത്തില്‍ ജോസ് ടോമിന് ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്. മാണി സാറിന്റെ കല്ലറയില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് ജോസ് ടോം ബൂത്തിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. വല്ലാത്തൊരു വൈകാരിക നിമിഷമായിരുന്നു അത്. എല്ലായിപ്പോഴും മാണി സാറിന്റെ വിജയത്തിന് വേണ്ടി ഓടി നടന്ന ടോം ഇപ്പോള്‍ മാണി സാറിന്റെ വിയോഗത്താല്‍ വന്ന സ്ഥാനാര്‍ത്ഥിയാണ്. അതിനാല്‍ തന്നെ പ്രാര്‍ത്ഥിക്കുമ്പോള്‍ ജോസ് ടോമിന്റെ കണ്ഠമിടറിയിരുന്നു.

മാണി സാറിന്റെ ഭാര്യ കുട്ടിയമ്മ ജോസ് ടോമിന് എല്ലാ വിജയാശംസകളും നേര്‍ന്നു. ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് കുട്ടിയമ്മ വ്യക്തമാക്കി. ജോസ് ടോം വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. മാണി സാറിന്റെ പിന്‍ഗാമിയാണ് ജോസ് ടോം എന്നും അവര്‍ പറഞ്ഞു. പാലാ സെന്റ് തോമസ് സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് കുട്ടിയമ്മ ഇക്കാര്യം വ്യക്തമാക്കിയത്.

പാലായില്‍ ആദ്യമണിക്കൂറില്‍ ഏഴ് ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്‌നിക്ക് കോളേജിലെ 119ാം ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. ഭാര്യ ആലീസ്,മക്കളായ ടീന, ദീപ എന്നിവരും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് ഗവ.എല്‍.പി. സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.പാലായില്‍ നൂറുശതമാനം വിജയം ഉറപ്പാണെന്ന്അദ്ദേഹംപറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയും പ്രതികരിച്ചു.

124 ചാവറ സ്‌കൂള്‍ ബൂത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് പോളിംഗ് ഓഫീസര്‍ സഹായം നിഷേധിച്ചതായി പരാതി വന്നു. ഓശാന അന്തേവാസികളായ 4 പേര്‍ വോട്ട് ചെയ്യാതെ മടങ്ങിയതായി വിവരം. രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി 21 നമ്ബര്‍ ബൂത്തിലും വോട്ടിംഗ് മെഷീനില്‍ വെളിച്ചമില്ലെന്ന് പരാതി. പ്രായമായവര്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും കാണാതെ തപ്പിത്തടയുകയാണെന്ന പരാതിയും ഉയരുന്നു.

രണ്ടിടത്ത് മോക് പോളിങ്ങിനിടെ സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വി.വി.പാറ്റ് യന്ത്രങ്ങള്‍ മാറ്റി പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചു. വലവൂര്‍ ഗവ.യു.പി. സ്‌കൂളിലെ 95ാം നമ്ബര്‍ ബൂത്തിലും പനമറ്റം ഗവ.എച്ച്.എസ്.എസിലെ 171-ാം നമ്ബര്‍ ബൂത്തിലുമാണ് പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചത്. പാലാ മണ്ഡലത്തില്‍ ആകെ 179107 വോട്ടര്‍മാരാണുള്ളത്. 76 ബൂത്തുകളാണ് വോട്ടെടുപ്പിന് സജ്ജീകരിച്ചിരിക്കുന്നത്. പാലാ സെന്റ് തോമസ് ടി.ടി.ഐ.യിലെ 131ാം നമ്ബര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 1380 പേര്‍. 203 പേരുള്ള തലനാട് പഞ്ചായത്തിലെ 61ാം നമ്ബര്‍ ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (4 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (5 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (5 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (6 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends