Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കണക്കിന്റെ കളികള്‍... കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ വിജയം തിരികെ പിടിക്കാന്‍ കുമ്മനവും സുരേന്ദ്രനും; ആവേശം കൊഴുപ്പിക്കാന്‍ ടി.പി. സെന്‍കുമാറും ശോഭ സുരേന്ദ്രനും; ആഞ്ഞു പിടിച്ചാല്‍ കണക്കിലെ കളികളില്‍ ജയിക്കും; മൂന്ന് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ച് കേന്ദ്ര ബിജെപി

23 SEPTEMBER 2019 12:03 PM IST
മലയാളി വാര്‍ത്ത

കേവലം 5 നിയമസഭാ മണ്ഡലങ്ങളുടെ ഉപതെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നതെങ്കിലും ഫലത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് ഉണ്ടാകുന്നത്. ഏറ്റവും കരുത്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കാന്‍ മുന്നണികള്‍ മത്സരിക്കുമ്പോള്‍ തീ പറുന്ന മത്സരം ഉറപ്പാണ്. കഴിഞ്ഞ തവണത്തെ പരാജയം മാറ്റിവച്ച് ശക്തമായി പൊരുതാനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. കേന്ദ്രത്തിന്റെ വിശകലനമനുസരിച്ച് 3 സീറ്റുകളില്‍ ബിജെപിയ്ക്ക് ജയിക്കാനാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 87 വോട്ടിന് കെ. സുരേന്ദ്രന്‍ തോറ്റ മഞ്ചേശ്വരം, കുമ്മനത്തിന് ഏറെ പ്രതീക്ഷയുള്ള വട്ടിയൂര്‍ക്കാവ്, പിന്നെ ശബരിമലയുടെ സങ്കേതമായി, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മുന്നേറിയ കോന്നി എന്നിവയാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. അതിനാല്‍ തന്നെ ശക്തരായ സ്ഥാനാര്‍ത്ഥികളേയായിരിക്കും ബിജെപി ഇറക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പ് പോലെ ബിജെപിയെ തോല്‍പിക്കാന്‍ ഇടതുമുന്നണി വോട്ട് മറിച്ചാല്‍ അതിനെ വെല്ലുന്ന തന്ത്രം ഒരുക്കാനാണ് അമിത് ഷായുടെ നിര്‍ദേശം.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിര്‍ദ്ദേശം ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല. കുമ്മനം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും സാധ്യതാ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലെ ലാഘവത്തോടെ കാണേണ്ടതില്ലെന്നും വിജയിക്കാന്‍ വേണ്ടി തന്നെ മത്സരിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. അതുകൊണ്ട് ശക്തരായ എതിരാളികളെ കളത്തിലിറക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

സ്ഥാനാര്‍ത്ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. വട്ടിയൂര്‍ക്കാവില്‍ വിജയസാധ്യത മുന്നില്‍ക്കണ്ട് കുമ്മനം തന്നെ മല്‍സരിക്കണമെന്നായിരുന്നു കോര്‍ ഗ്രൂപ്പിന്റെ പൊതുനിലപാട്. ഇതോടെ കുമ്മനത്തിന്റെ പേരു കൂടി ഉള്‍പ്പെടുത്തിയ പട്ടിക എന്‍ഡിഎയ്ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്കും സമര്‍പിക്കാന്‍ തീരുമാനമായി.

മഞ്ചേശ്വരത്തും കോന്നിയിലും കെ.സുരേന്ദ്രന്റെ പേരാണ് മുന്‍ഗണനയിലുള്ളത്. സുരേന്ദ്രന്‍ മഞ്ചേശ്വരത്തേക്ക് മാറിയാല്‍ കോന്നിയില്‍ ടി പി സെന്‍കുമാറിന് സാധ്യത കൂടുതലാണ്. മഞ്ചേശ്വരത്ത് പി.കെ.കൃഷ്ണദാസ്, കോന്നിയില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എറണാകുളത്ത് സി.ജി. രാജഗോപാലിന്റെയും ബി. ഗോപാലകൃഷ്ണന്റെയും േപരുകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. സംസ്ഥാന നേതാക്കള്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് ബിജെപി വ്യക്തമാക്കിയത്. വാശിയേറിയ മത്സരം അഞ്ചിടങ്ങളിലും കാഴ്ചവെക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

മഞ്ചേശ്വരത്ത് വലിയ വിജയ സാധ്യതയാണ് ബിജെപി കണക്കാക്കുന്നത്. കഴിഞ്ഞ തവണ ഇടതുമുന്നണി ബിജെപി ജയിക്കാതിരിക്കാന്‍ വോട്ട് മറിച്ച് ചെയ്ത മണ്ഡലമാണിത്. എന്നിട്ടും ബിജെപിയിലെ കെ. സുരേന്ദ്രന്‍ 87 വോട്ടിനാണ് തോറ്റത്. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരേന്ദ്രന് ഈസിയായി ജയിക്കാന്‍ കഴിയുമെന്ന് വിലയിരുത്തുന്നു.

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും ശക്തമായ ത്രികോണ മത്സരമാകും. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. രണ്ടാംസ്ഥാനത്താണ്. സി.പി.ഐ. മൂന്നാംസ്ഥാനത്തും. ശശി തരൂരിന്റെ പ്രഭാവത്തിലാണ് രണ്ടാം സ്ഥാനത്തെത്തിയെന്നാണ് ബിജെപി വിലയിരുത്തുന്നത്.

അടൂര്‍ പ്രകാശ് തുടര്‍ച്ചയായി പ്രതിനിധീകരിച്ച കോന്നി മണ്ഡലത്തില്‍ ഇത്തവണ തീപാറുക തന്നെ ചെയ്യും. പ്രചാരണരംഗത്ത് ഇതിനോടകം സജീവമായ സിപിഎം സ്ഥാനാര്‍ഥിയെ അദ്യം പ്രഖ്യാപിക്കാനുളള തീവ്രശ്രമത്തിലാണ്. അതേസമയം, അരഡസനോളം പേരുകളാണ് യുഡിഎഫ് നിരയില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. ശബരിമലയ്ക്ക് തൊട്ടടുത്ത മണ്ഡലമായതിനാല്‍ ബിജെപിയ്ക്കും ഏറെ പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ. സുരേന്ദ്രന്‍ ഏറെ മുന്നേറിയ സ്ഥലമാണ് കോന്നി. അതിനാല്‍ തന്നെ ആഞ്ഞ് പിടിച്ചാല്‍ കോന്നിയും കൂടെ വരുമെന്നാണ് ബിജെപി കരുതുന്നത്. വീണ്ടും മണ്ഡലക്കാലം വരുന്നതിനാല്‍ ശബരിമല വീണ്ടും ചര്‍ച്ചയാകും. അതോടെ പഴയകാര്യങ്ങള്‍ പറഞ്ഞ് കോന്നി നേടാനാണ് ബിജെപി ശ്രമം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (4 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (5 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (5 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (6 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends