Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ആഞ്ഞടിച്ച് തലസ്ഥാനം... തലസ്ഥാനം മറ്റൊരു തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ വെട്ടാന്‍ സിപിഎം ഇറക്കുന്നത് ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന മേയര്‍ വി.കെ. പ്രശാന്തിനെ; പ്രളയത്തില്‍ കരുത്തായി കൂടെ നിന്ന സൗമ്യനായ ചെറുപ്പക്കാരന്റെ ഭാവിയെന്ത്?

23 SEPTEMBER 2019 12:53 PM IST
മലയാളി വാര്‍ത്ത

കേരളം വളരെ പെട്ടെന്ന് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. തലസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയ മണ്ഡലമായ വട്ടിയൂര്‍ക്കാവിലാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കെ. മുരളീധരന്‍ എംപിയായി പോയപ്പോഴാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. കുമ്മനം രാജശേഖരന് ഏറെ വിജയ സാധ്യതയുള്ള മണ്ഡലം കൂടിയാണിത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ടി.എന്‍. സീമയെ മൂന്നാം സ്ഥാനത്ത് എത്തിച്ച മണ്ഡലം കൂടിയാണിത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി ദിവാകരന്‍ തറപറ്റിയ മണ്ഡലവും. അതിനാല്‍ തന്നെ കുമ്മനത്തിന് ഏറെ വിജയ പ്രതീക്ഷയുണ്ട്. കുമ്മനത്തിന് പകരം സിപിഎം ആരെ നിര്‍ത്തുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

അതേസമയം ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ അന്തിമ തീരുമാനമുണ്ടാകും.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി വിഷയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് പ്രശാന്തിന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്. മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയുമാണ് വികെ പ്രശാന്തിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കാനുള്ള കാരണം.

സാമുദായിക സമവാക്യങ്ങള്‍ നോക്കാതെ ഒരു പരീക്ഷണം എന്ന നിലയില്‍ പ്രശാന്തിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഈ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ സാഹയമെത്തിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ സമാഹരിച്ചതിന്റെ പേരില്‍ വലിയ അഭിന്ദനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. യുവജനങ്ങള്‍ക്കിടയില്‍ പ്രശാന്തിന് നല്ല പിന്തുണയുള്ളതിനാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.

ജില്ലാ സെക്രട്ടറിയേറ്റ് ഒന്നാമതായി നല്‍കിയിരിക്കുന്നത് വി. കെ പ്രശാന്തിന്റെ പേരും രണ്ടാമതായി നല്‍കിയിരിക്കുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധുവിന്റെ പേരുമാണ്. വി. ശിവന്‍കുട്ടിയോട് മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന കാര്യം ജില്ലാ സെക്രട്ടറിയേറ്റ് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പെരുകുന്നതിനിടയില്‍ കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് ആര്‍എസ്എസിന്് വിയോജിപ്പെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. യുവ നേതാവ് വി.വി. രാജേഷിനെയാണ് ആര്‍എസ്എസ് പ്രാദേശിക നേതൃത്വത്തിന് കൂടുതല്‍ താല്‍പ്പര്യമെന്നാണ് വിവരം. പേര് ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലൂം മത്സരിക്കാന്‍ ഇല്ലെന്ന് കുമ്മനവും വ്യക്തമാക്കിയിട്ടുണ്ട്. പാലായിലെ വോട്ടെടുപ്പ് തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ അതിവേഗമുള്ള നീക്കമാണ് രാഷ്ട്രീയ കക്ഷികള്‍ നടത്തുന്നത്.

വട്ടിയൂര്‍ കാവില്‍ പുതിയ ആള്‍ വരട്ടെ എന്നതാണ് ആര്‍എസ്എസ് നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്റെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഒരു പുതിയ മുഖം ആര്‍എസ്എസ് ന്യായീകരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ 15,000 വോട്ടുകള്‍ക്കാണ് ശശി തരൂരിനോട് തോറ്റത്. എന്നാല്‍ കഴിഞ്ഞ തവണ കുമ്മനം മത്സരിച്ചപ്പോള്‍ ഒരു ലക്ഷം വോട്ടിന് പിന്നിലായതാണ് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ബിജെപി ജില്ല ഘടകം പിന്തുണയ്ക്കുന്നത് കുമ്മനത്തിന്റെ പേര് തന്നെയാണ്. അതിനാല്‍ തന്നെ കുമ്മനം വരാനാണ് സാധ്യതം. കോണ്‍ഗ്രസില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമല്ല. ജ്യോതികുമാര്‍ ചാമക്കാല, നെയ്യാറ്റിന്‍കര സനല്‍ എന്നിവരുടെ പേരുകള്‍ പറയുന്നുണ്ട്. എന്തുതന്നെയായാലും വട്ടിയൂര്‍ക്കാവിന്റെ ചിത്രം കേരളത്തിന്റെ ചിത്രമായി മാറും. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (4 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (5 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (5 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (6 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends