Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കുണ്ടംതോട് വനത്തില്‍ മലമാനിനെ വേട്ടയാടി ജീപ്പില്‍ കടത്താന്‍ ശ്രമിച്ച മുക്കം സ്വദേശി അറസ്റ്റില്‍

23 SEPTEMBER 2019 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

നൂറ്റി അന്‍പത് കിലോയിലധികം മാനിറച്ചിയുമായി നായാട്ട് സംഘത്തിലെ യുവാവ് കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വനപാലകരുടെ പിടിയിലായി. കുണ്ടംതോട് വനത്തില്‍ മലമാനിനെ വേട്ടയാടി ജീപ്പില്‍ കടത്താന്‍ ശ്രമിച്ച മുക്കം സ്വദേശി ജിതീഷാണ് അറസ്റ്റിലായത്. ജിതീഷിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.

ഇതുപൊലൊരു ഇറച്ചിശേഖരം അടുത്തകാലത്തൊന്നും മലബാറില്‍ പിടികൂടിയിട്ടില്ല. ആണ്‍ മലമാനിന് ഇരുന്നൂറ് കിലോയിലധികം തൂക്കുമുണ്ടാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇറച്ചിമാത്രമെടുത്ത് മറ്റ് ഭാഗങ്ങള്‍ വനത്തിലെറിഞ്ഞ് സംഘം ജോലിഭാരം കുറയ്ക്കുകയായിരുന്നു.

ഞായറാഴ്ച രുചിയുള്ള മാനിറച്ചി കഴിച്ച് വീട്ടിലിരിക്കാമെന്ന കൂട്ടുകാരുടെ വാക്കാണ് ജിതീഷിനെ മുക്കത്ത് നിന്ന് രാത്രിയില്‍ മുത്തപ്പന്‍പുഴയിലേക്കെത്തിച്ചത്. ഇത്രയും അപകടം പിടിച്ചതാണെന്ന് അറിയില്ലായിരുന്നു. ആദ്യമായാണ് രാത്രിയില്‍ കാട്ടിലേക്ക് പോലും പോകുന്നത്. പറ്റിപ്പോയ അബദ്ധത്തിന് പ്രതിവിധിയുണ്ടോ എന്നായിരുന്നു ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച് ചോദിച്ചത്. വേട്ടയ്ക്ക് കൂട്ടുപോയതല്ലാതെ ഒന്നും ചെയ്തില്ല. പറ്റിപ്പോയി സാറെ എന്നായിരുന്നു ജിതീഷിന്റെ ഏറ്റുപറച്ചില്‍. കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൃത്യമായ വിവരം കൈമാറാനും ഇയാള്‍ തയാറായി.

മലമാന്‍ വേട്ടക്കിറങ്ങും മുന്‍പ് മദ്യപിക്കാനിരുന്ന സംഘത്തിലൊരാള്‍, 'മണിക്കൂറുകള്‍ക്കിടയില്‍ നല്ല ഉശിരന്‍ മാനുമായി ഞാന്‍ വരും. പണം തരാതെ ഒരാള്‍ക്കും നൂറ് ഗ്രാം ഇറച്ചി പോലും തരുമെന്ന് കരുതേണ്ട. രാവിലെ മുത്തപ്പന്‍പുഴ എസ്റ്റേറ്റിലേക്ക് കീശനിറയെ കാശുമായി വന്നാല്‍ നല്ല മാനിറച്ചിയുമായി മടങ്ങാം' എന്ന് വീമ്പ് പറഞ്ഞതാണ് വിനയായത്. പന്ത്രണ്ട് മണിയോടെ സംഘം പിരിഞ്ഞു. ആദ്യഘട്ടത്തില്‍ സഹായിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെത്തിയ മുത്തപ്പന്‍പ്പുഴ സ്വദേശിയും മറ്റ് രണ്ടുപേരും മദ്യപാനത്തിനിടെയുള്ള തര്‍ക്കം കാരണം വീട്ടിലേക്ക് മടങ്ങിയിരുന്നു.

രണ്ട് മണിയോടെയാണ് അഞ്ജാതന്റെ ഫോണ്‍ കോള്‍ വനപാലകര്‍ക്ക് ലഭിച്ചത്. ജീപ്പിലും ബൈക്കിലുമായി അഞ്ചുപേരടങ്ങുന്ന സംഘം കുണ്ടംതോട്ടിലേക്ക് പോയിട്ടുണ്ടെന്നും തോക്കുള്‍പ്പെടെ കരുതിയിട്ടുണ്ടെന്നും മൃഗവേട്ടയാണ് ലക്ഷ്യമെന്നുമുള്ള വിശദമായ വിവരമാണ് കൈമാറിയത്. ഉടന്‍ തന്നെ മുത്തപ്പന്‍പുഴയിലേക്ക് ഇരുചക്രവാഹനത്തില്‍ ഉദ്യോഗസ്ഥരുടെ ആദ്യസംഘമെത്തി. താമരശ്ശേരിയില്‍ നിന്ന് ജീപ്പിലെത്തിയ വനപാലകര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് വിവിധയിടങ്ങളില്‍ നിലയുറപ്പിച്ചു. വാഹനപരിശോധനയ്ക്കിടെ ജിതീഷ് ഓടിച്ചിരുന്ന ജീപ്പ് കണ്ടെത്തി.

പിന്നാലെയുണ്ടായിരുന്ന യുവാക്കള്‍ ഉദ്യോഗസ്ഥരെക്കണ്ടയുടന്‍ ഇരുചക്രവാഹനം ഉപേക്ഷിച്ച് വനത്തില്‍ മറഞ്ഞു. ജീപ്പിന്റെ പ്ലാറ്റ്‌ഫോമില്‍ ചാക്കിലാക്കിയാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്. നൂറ്റി അന്‍പത് കിലോയിലധികം ഇറച്ചിയുണ്ടായിരുന്നു. മുറിച്ച് മാറ്റാനുപയോഗിച്ച വിവിധ തരത്തിലുള്ള കത്തികളും കണ്ടെടുത്തു. നാടന്‍ തോക്കുപയോഗിച്ച് മാനിനെ വേട്ടയാടിയെന്നാണ് ജിതീഷ് നല്‍കിയ മൊഴി. ടിപ്പര്‍ ഡ്രൈവറായ ജിതീഷിനെ വാഹനമോടിക്കുന്നതിനായി മുത്തപ്പന്‍പുഴയിലെ സുഹൃത്തുക്കള്‍ സംഘത്തില്‍ കൂട്ടുകയായിരുന്നു.

കൂടുതലാളുകള്‍ക്ക് ഇറച്ചി കൈമാറുകയായിരുന്നു ഇവരുടെ ലക്ഷ്യം. രക്ഷപ്പെട്ട രണ്ടുപേരെയും പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കണ്ടെത്തിയ ഇറച്ചിക്ക് പുറമെ മാനിന്റെ തോലും തലയുമുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ സംഘം വനത്തില്‍ ഉപേക്ഷിച്ചുവെന്നാണ് വിവരം. തോക്കുള്‍പ്പെടെ കണ്ടെത്താനായിട്ടില്ല. മാനിന് വെടിയേറ്റതിന്റെ അടയാളം പ്രാഥമിക പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെയും സംഘം സമാനരീതിയില്‍ മൃഗവേട്ട നടത്തിയിട്ടുണ്ടോ എന്നും കൂടുതലാളുകള്‍ക്ക് പങ്കുണ്ടോ എന്നതും പരിശോധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends