Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ആളുകളുടെ ജീവിതംവെച്ചാണ് സര്‍ക്കാര്‍ കളിക്കുന്നത്; യമം ലംഘിച്ച്‌ നടത്തിയ നിര്‍മാണങ്ങളുടെ ഉത്തരവാദി ചീഫ് സെക്രട്ടറി; മരട് ഫ്ലാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; സില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കും

23 SEPTEMBER 2019 01:59 PM IST
മലയാളി വാര്‍ത്ത

മരട് ഫ്ലാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കേരള സര്‍ക്കാറിന് എത്ര സമയം വേണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. നിയമം ലംഘിച്ച്‌ നടത്തിയ നിര്‍മാണങ്ങളുടെ ഉത്തരവാദി ചീഫ് സെക്രട്ടറിയാണെന്ന് കോടതി ആഞ്ഞടിച്ചു. ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി നിശിതമായി ശകാരിച്ചു. കേസില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കുമെന്നും കോടതി പറഞ്ഞു.

ആളുകളുടെ ജീവിതംവെച്ചാണ് സര്‍ക്കാര്‍ കളിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റകരമായ അനാസ്ഥയാണിത്. സംസ്ഥാനത്തെ തീരമേഖലയില്‍അനധികൃതമായി നിര്‍മിച്ച ഒട്ടനവധി കെട്ടിടങ്ങളുണ്ട്. ഇവയുടെയെല്ലാം ഉത്തരവാദി ചീഫ് സെക്രട്ടറിയാണ്. ഇവയെക്കുറിച്ച്‌ വിശദമായ സര്‍വേനടത്തണമെന്നും സുപ്രീംകോടതി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസില്‍ കേരള സര്‍ക്കാറിനായി ഹാജരായത്. എന്നാല്‍, ഹരീഷ് സാല്‍വെക്ക് കൂടുതല്‍ വാദം നടത്താനാകും മുമ്ബ് തന്നെ കടുത്ത വിമര്‍ശനം ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നടത്തി. തങ്ങള്‍ വിഡ്ഢികളാണെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു.

പലതരത്തിലുള്ള യോഗങ്ങള്‍ വിളിച്ച്‌ ചേര്‍ത്ത് ആളുകളെ സംഘടിപ്പിക്കാനുള്ള ശ്രമമാണോ സര്‍ക്കാര്‍ നടത്തുന്നത്. പരിഷ്കൃത സമൂഹത്തിന് ചേര്‍ന്ന പ്രവൃത്തിയല്ല സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായത്. കഴിഞ്ഞ പ്രളയത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് അറിയാമോയെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. ഇനിയൊരു പ്രളയം വന്നാല്‍ ആദ്യം മരിക്കുക ഫ്ലാറ്റിലുള്ള 350 കുടുംബങ്ങളാകും. കേരളത്തിന്‍റെ നിലപാടില്‍ ഞെട്ടലിലാണ് കോടതിയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

കേരളത്തില്‍ പ്രളയത്തില്‍ എത്രപേരാണ് മരിച്ചതെന്നും പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച്‌ കൊടുക്കുന്ന പൂര്‍ത്തിയായോ എന്ന കാര്യവും കോടതി ചീഫ് സെക്രട്ടറിയോട് അന്വേഷിച്ചു.

നേരത്തെ നിലപാട് ആവര്‍ത്തിച്ചതിനപ്പുറം കൂടുതല്‍ കടുത്ത നിലപാടിലേക്ക് കോടതി നീങ്ങുന്നു എന്ന രീതിയിലായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പരാമര്‍ശങ്ങള്‍. ഒരുഘട്ടത്തില്‍ ഈ അഞ്ച് ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന 350 കുടുംബങ്ങളും ഒരു പക്ഷെ പ്രളയത്തില്‍ ഒലിച്ചു പോകുന്ന സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.

ഫ്ലാറ്റ് പൊളിച്ചുമാറ്റാന്‍ മൂന്ന് മാസം കൂടി സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി. വിശദമായ കര്‍മപദ്ധതി നല്‍കാമെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (4 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (5 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (5 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (6 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends