Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

വരുന്ന മണ്ഡലകാലത്ത് യുവതികളെ ശബരിമല കയറ്റാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ദേവസ്വം പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ഇതിനായി കോണ്‍ഗ്രസ് തന്നെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം

02 OCTOBER 2019 04:47 PM IST
മലയാളി വാര്‍ത്ത

വരുന്ന മണ്ഡലകാലത്ത് യുവതികളെ ശബരിമല കയറ്റാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ദേവസ്വം പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍. എന്ത് പ്രത്യാഘാതം ഉണ്ടായാലും ഏറ്റെടുക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് ഇതിനായി തന്നെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. സഹനസമരമായിരിക്കും വരുന്ന മണ്ഡലകാലത്ത് ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 19 സീറ്റുകള്‍ ലഭിച്ചത് ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്തത് കൊണ്ടായിരുന്നെന്ന് ബോധ്യമായ സാഹചര്യത്തിലാണ് അതേ നിലപാട് ഇത്തണയും ആവര്‍ത്തിച്ച്, അതുവഴി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

യുവതീപ്രവേശന വിധി പുറപ്പെടുവിച്ച ജഡ്ജി ഈമാസം 17ന് വിരമിക്കുകയാണ്. അതിനാല്‍ ഉടന്‍ പുന:പരിശോധനാ ഹര്‍ജികളില്‍ തീരുമാനം ഉണ്ടായേക്കും. അല്ലെങ്കില്‍ ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടേക്കും. കേന്ദ്ര സര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ പ്രശ്‌നം പരിഹാരിക്കാം. അതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. യുവതീ പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു കോടി ഭക്തര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സുരേഷ് ഗോപിയും കെ.സി വേണുഗോപാലും താനും ആ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്നും പ്രയാര്‍ പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന് 1955,56 കാലത്ത് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പന്തളം കൊട്ടാരത്തില്‍ അതിന്റെ കോപ്പിയുണ്ടാവും. ആ ഉത്തരവ് സുപ്രീംകോടതിക്ക് മുന്നിലെത്തിക്കാനുളള നടപടികള്‍ പന്തളം രാജകുടുംബം സ്വീകരിക്കണമെന്നും പ്രയാര്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നത് ഞാനാണെന്നും പ്രയാര്‍ അവകാശപ്പെട്ടു. അതുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടാനായത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളാരും ഇക്കാര്യം അംഗീകരിക്കില്ല. നേതാക്കളെല്ലാം അവരവരുടെ മിടുക്ക് കൊണ്ടാണ് ജയിച്ചതെന്ന് ആവര്‍ത്തിക്കുന്നു. യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറാം. കോണ്‍ഗ്രസ് മുഖ്യമന്ത്രിയുണ്ടായാല്‍ ആദ്യം ചെയ്യുന്നത് ശബരിമലയിലെ നിയമനിര്‍മ്മാണം ആയിരിക്കും. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പി.സി ചാക്കോയും ശബരിമല പ്രശ്‌നത്തില്‍ ഭക്തര്‍ക്കൊപ്പമായിരുന്നു. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വിയുമായി കേസ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കേസിന്റെ കാര്യങ്ങള്‍ക്കായി താമസിക്കാതെ ഡല്‍ഹിയിലേക്ക് പോകും.

യുവതികള്‍ ശബരിമല കയറിയാല്‍ പുരുഷനും പുലിയും പിടിക്കാമെന്ന് പ്രയാര്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകും. ശബരിമലയെ തായ് ലാന്‍ഡാക്കി മാറ്റരുത്. യുവതികള്‍ മല കയറിയാല്‍ താന്‍ ശബരിമല കയറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശബരിമലയ്ക്കു മാത്രമായി പ്രത്യേക ദേവസ്വം ബോര്‍ഡ് ഉണ്ടാക്കണം. ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം. ശബരിമല ക്ഷേത്രത്തെയും അയ്യപ്പനെയും സര്‍ക്കാരും ദേവസ്വം ബോര്‍ഡും കറവപ്പശുവായാണ് കാണുന്നത്. രജസ്വല യുവതികള്‍ക്കും പുലയുള്ള സ്ത്രീകള്‍ക്കും കയറാമെന്നുള്ള ത്രി ബി വകുപ്പ് ഇല്ലാതാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും ഇടത് സര്‍ക്കാരിന് താല്‍പര്യമില്ലെന്നും പ്രയാര്‍ ആവര്‍ത്തിച്ചു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (15 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (32 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (34 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (39 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (46 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (55 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends