Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ പൊട്ടിച്ചത് കെ.പി.സി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് എം.വി ജയരാജന്‍, അതെന്താണെന്ന് അറിയേണ്ടേ?

02 OCTOBER 2019 04:46 PM IST
മലയാളി വാര്‍ത്ത

പാലായില്‍ യുഡിഎഫിന്റെ പരാജയ കാരണം എല്‍ഡിഎഫും ബിജെപിയും സഹകരിച്ച് വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണെന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ ആക്ഷേപം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയായെടുക്കാമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. തങ്ങളുടെ കാലിനടിയില്‍ നിന്ന് അണികള്‍ ചോര്‍ന്നുപോകുന്നത് മറച്ചുവെക്കാനുള്ള പരിശ്രമമാണ് കോണ്‍ഗ്രസ്സിന്റേത്. നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പരാജയഭീതിയിലാണ് കോണ്‍ഗ്രസ്സ് എന്ന് ഈ മുന്‍കൂര്‍ ജാമ്യമെടുക്കല്‍ സമ്മതിക്കുന്നുണ്ട്. ഇതിനു മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടം ഉണ്ടായിരുന്നു എന്നത് ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിച്ചതും ചിലര്‍ പുസ്തകമെഴുതി പ്രസിദ്ധപ്പെടുത്തിയതുമാണ്.

കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടത്തിന് ബേപ്പൂര്‍വടകര മോഡല്‍, കോലീബി കൂട്ടുകെട്ട് എന്നീ ഓമനപ്പേരുകള്‍ പോലും ലഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും കോണ്‍ഗ്രസ്സും ബിജെപിയും ഒരുമിച്ച് ഭരണം പങ്കിടുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. ഏറ്റവുമൊടുവില്‍, കൂത്തുപറമ്പ് എഡുക്കേഷണല്‍ സൊസൈറ്റി ഭരണസമിതിയിലേക്ക് ഇക്കഴിഞ്ഞ സപ്തംബര്‍ 25ന് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും കൂട്ടുകെട്ടിലായിരുന്നു. കോണ്‍ഗ്രസ്സിന് തനിച്ച് ജയിക്കാന്‍ കഴിയുമായിരുന്ന അത്രയും വോട്ടുകള്‍ ഉണ്ടായിട്ടും മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവന്നത് കോണ്‍ഗ്രസ്സിന്റെ വോട്ടോട് കൂടിയാണ്. ഇതുസംബന്ധിച്ച പരാതി കൂത്തുപറമ്പിലെ കോണ്‍ഗ്രസ്സുകാര്‍ കെ.പി.സി.സി.ക്ക് നല്‍കിയിട്ടുമുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും കെ.പി.സി.സി. പ്രസിഡന്റ് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് സിപിഎം ആണെന്ന പച്ചക്കള്ളം ആവര്‍ത്തിക്കുമ്പോള്‍, അതെല്ലാം വ്യക്തമായി തിരിച്ചറിയാന്‍ കേരള ജനതക്ക് കഴിയും.

എങ്ങിനെയാണ് ഗാന്ധിശിഷ്യന്മാര്‍ക്ക് ഗാന്ധി ഘാതകരുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കഴിയുന്നത്? അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം തന്നെയാണ് ഒന്നാമത്തെ കാരണം. ബിജെപി ഉയര്‍ത്തുന്ന പല നിലപാടുകളോടും കോണ്‍ഗ്രസ് രാഷ്ട്രീയമായിത്തന്നെ ഉത്തരേന്ത്യയിലാകെ സമരസപ്പെട്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് കേരളത്തിലും ബിജെപി കോണ്‍ഗ്രസ്സിന്റെ സഖ്യശക്തിയെപ്പോലെ പ്രവര്‍ത്തിച്ചുവരുന്നത്. സിപിഎമ്മിനെതിരെ വോട്ടുകച്ചവടം ആരോപിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റിന്റെ കൈയ്യില്‍ എന്ത് തെളിവാണുള്ളത്? അത് പരസ്യമായി ജനങ്ങളോട് പറയണമെന്നും എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (9 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (9 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (9 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (14 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (17 hours ago)

Malayali Vartha Recommends