Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പങ്കാളിത്തകാർക്ക് പുതിയ സംഘടന; സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കാൻ ഇടത് സർക്കാർ വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റിലെ ഇടത് സർവീസ് സംഘടനയിൽ നിന്നും വൻ കൊഴിഞ്ഞു പോക്ക്

03 OCTOBER 2019 02:27 PM IST
മലയാളി വാര്‍ത്ത

സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കാൻ ഇടത് സർക്കാർ വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റിലെ ഇടത് സർവീസ് സംഘടനയിൽ നിന്നും വൻ കൊഴിഞ്ഞു പോക്ക്. സംസ്ഥാനത്തിന്റെ വി വി ധ ഭാഗങ്ങളിലുള്ള ഓഫീസുകളിലും ഇടത് സംഘടനയിൽ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നുണ്ട്.

പങ്കാളിത്ത പെൻഷനെതിരെ കക്ഷി രാഷ്ട്രീയഭേദമന്യേ സംഘടന രൂപീകരിച്ചാണ് സർക്കാർ ജീവനക്കാർ രംഗത്തെത്തിയത്. സ്റ്റേറ്റ് എൻ പി എസ് കളക്ടീവ് കേരള എന്ന പേരിലാണ് സംഘടന രുപീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെൻഷനെതിരെയുള്ള ആദ്യഘട്ട പ്രതിഷേധമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തിലധികം പേർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. ഷാഹിദ് റഫീക്കാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

അഞ്ച് ലക്ഷം സർക്കാർ ജീവനക്കാരിൽ ഒന്നേകാൽ ലക്ഷത്തോളം പേർ പങ്കാളിത്ത പെൻഷൻ സമ്പ്രദായം പിന്തുടരുന്നവരാണ്. ഇവരെ മുഴുവൻ അണിനിരത്തി സമരം ശക്തമാക്കാനാണ് നീക്കം. നിലവിലുള്ള സർവീസ് സംഘടനകളുടെ തലപ്പത്ത് ഉള്ളത് സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരാണ്. ഒരു വാട്ട്സ് ആപ്പ് സന്ദേശത്തിൽ നിന്നാണ് സംഘടന പിറവി കൊണ്ടത്. രണ്ടുമാസം കൊണ്ട് 35,000 പേർ സംഘടനയുടെ ഭാഗമായി മാറി. സംസ്ഥാന തലത്തിൽ നടത്തുന്ന സമരങ്ങൾക്ക് പിന്നാലെ ജില്ലാ തലത്തിലും പ്രതിഷേധ സമരങ്ങൾ നടത്താനും സംഘടന തീരുമാനിച്ചു. ഇക്കൊല്ലം ഏപ്രിൽ വരെ വിരമിച്ചത് 30 പങ്കാളിത്ത പെൻഷൻകാരാണ്.ഇവരിൽ 21 പേർക്ക് പെൻഷൻ കിട്ടുന്നില്ല. ബാക്കിയുളളവർക്ക് മാസം 500 രൂപ പോലും പെൻഷൻ കിട്ടുന്നില്ല.

2013 ലാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത്. അധികാരത്തിലെത്തിയാൽ ഇത് പിൻവലിക്കുമെന്നാണ് ഇടതു സർക്കാർ ഉറപ്പു നൽകിയത്. ഇടത് സർക്കാർ പുന:പരിശോധനാ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ പത്തുമാസം കഴിഞ്ഞിട്ടും കമ്മിറ്റിക്ക് പ്രവർത്തിക്കാൻ ഒരു ഓഫീസ് പോലും തുറന്നില്ല. ഇതിനിടയിൽ പങ്കാളിത്ത പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പലതും വെട്ടികുറച്ചു. തോമസ് ഐസക്കിന് പങ്കാളിത്ത പെൻഷൻ പദ്ധതി ഇല്ലാതാക്കാൻ ഒരു താത്പര്യവുമില്ല. സർക്കാർ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കാരണം.

ഇടത് സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിക്കാത്തതിൽ ജീവനകാർക്ക് അമർഷമുണ്ട്. ജീവനക്കാരിൽ ഒരു നല്ല ശതമാനം ഇടത് അനുഭാവികളായിരുന്നു. എന്നാൽ ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കുറെയധികം ജീവനക്കാർ ആർ എസ് എസ് അനുഭാവികളായി. സർക്കാരിന്റെ മർമ്മ പ്രധാന വകുപ്പുകളിൽ സംഘ് അനുഭാവികൾ പ്രവർത്തിക്കുന്നുണ്ട്. പലരും ഇടത് സംഘടനാ പ്രവർത്തകർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. അതേസമയം അവസരം വരുമ്പോൾ അവർ തനിനിറം പുറത്തുകാണിക്കുകയും ചെയ്യും. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

നാളെ വലതുപക്ഷ സർക്കാർ അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് ആരും കരുതുന്നില്ല. കാരണം യു ഡി എഫ് സർക്കാരാണ് ഇത്തരമൊരു വയ്യാവേലി ജീവനക്കാരുടെ ചുമരിൽ കൊണ്ട് താങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (15 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (10 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (10 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (14 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (14 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (15 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (17 hours ago)

Malayali Vartha Recommends