ശബരിമല തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമല്ല; ശങ്കര്‍ റെെ സ്ത്രീ പ്രവേശനത്തിനെതിരായി നിലപാടെടുക്കില്ല; ഈ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി സുപ്രീം കോടതിയെ ഒരു തരത്തിലും ബാധിക്കില്ല; കോടിയേരി ബാലകൃഷ്ണന്‍

ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാ വിഷയമല്ലെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഞ്ചേശ്വരം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റെെ സ്ത്രീ പ്രവേശനത്തിനെതിരായി നിലപാടെടുക്കില്ലെന്നും കോടിയേരി പറഞ്ഞു. മറ്റുള്ളവര്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം നേടാന്‍ വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആചാരലംഘനത്തോട് യോജിപ്പില്ലെന്നായിരുന്നു ശങ്കര്‍ റെെയുടെ പ്രസ്താവന.
കേരളത്തിൽ നടക്കാൻ പോകുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ശബരിമല വിഷയം സ്വാധിനിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്. ഈ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി സുപ്രീം കോടതിയെ ഒരു തരത്തിലും ബാധിക്കില്ല, ഈ തെരഞ്ഞെടുപ്പ് ഫലം നോക്കിയല്ല സുപ്രീം കോടതി കേസ് പരിഗണിക്കുകയെന്ന് പറഞ്ഞ കോടിയേരി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാക്കിയ ബിജെപി പോലും നിയമനിർമ്മാണത്തിന്‍റെ കാര്യത്തിൽ നിലപാട് മാറ്റിയെന്നും കോടിയേരി സൂചിപ്പിച്ചു.
മരട് വിഷയത്തിൽ സംസ്ഥാന സർക്കാർ നിസഹായാവസ്ഥയിലാണെന്നും സുപ്രിം കോടതി വിധി നടപ്പാക്കിയേ മതിയാകൂ എന്നും കോടിയേരി വ്യക്തമാക്കി. ബലപ്രയോഗം ഇല്ലാതെ നിയമം നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും കോടിയേരി പറയുന്നു. പരമാവധി സഹായങ്ങൾ സർക്കാർ ചെയ്ത് കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ കോടിയേരി, യാഥാർത്ഥ്യത്തിനകത്ത് നിന്ന് കൊണ്ട് എന്ത് സഹായങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് അന്വേഷിക്കുന്നതെന്നും അറിയിച്ചു.
ശബരിമല യുവതീപ്രവേശ നിലപാടുകളില്‍ കൊമ്പുകോര്‍ത്ത് കോന്നിയിലെ സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പാര്‍ട്ടി നിലപാടിനപ്പുറം ഒന്നും പറയാനില്ലെന്ന് ഇടത് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ്കുമാര്‍ വ്യക്തമാക്കിയിരുന്നു. ആചാരസംരക്ഷണത്തിനായി ഇനിയും മുന്നിലുണ്ടാകുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ നിലപാടടെടുത്തു. ബി.ജെ.പി നിലപാട് കാപട്യമാണെന്നും സി.പി.എം വിശ്വാസികള്‍ക്ക് എതിരാണെന്നും ആരോപിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.മോഹന്‍രാജ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















