Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

തോമസ് ഐസക്കിന്റെ ചിറകരിയുന്നു ; ധനവകുപ്പിന്റെ പിടിയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനം; വകുപ്പുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ നീക്കം

03 OCTOBER 2019 03:53 PM IST
മലയാളി വാര്‍ത്ത

ധനമന്ത്രി തോമസ് ഐസക്കിന്റെ ചിറകരിയുന്നു. ധനവകുപ്പിന്റെ പിടിയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തത്. വകുപ്പുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാനാണ് നീക്കം. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് ബൃഹത്തായ മാറ്റത്തിന് സർക്കാർ തയ്യാറെടുക്കുന്നത്. റൂൾസ് ഓഫ് ബിസിനസിലാണ് സർക്കാർ മാറ്റം കൊണ്ടു വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണം നിർവഹിക്കുന്നത്.

സാധാരണ ഗതിയിൽ സർക്കാരിന് മുന്നിലെത്തുന്ന ഫയലുകളൊക്കെ ധനകാര്യ വകുപ്പിന് അയക്കാറാണ് പതിവ്. ധനകാര്യ വകുപ്പ് സർവ ഫയലുകളിലും ക്വറിയിട്ട ശേഷം പദ്ധതി തന്നെ ഇല്ലാതാക്കും. ധനമന്ത്രിയാണ് സംസ്ഥാനത്തെ സർവാധികാരി. മുഖ്യമന്ത്രിയെക്കാളും വില ധനമന്ത്രിക്കാണ്. പിണറായി വന്നതോടെയാണ് സ്ഥിതിക്ക് വ്യത്യാസം വന്നത്. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഐസക്ക് മിന്നിയത് ഇങ്ങനെയാണ്.

ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ നേതൃത്വത്തിലാണ് നിയമ ഭേദഗതിക്കുള്ള നിർദ്ദേശം സമർപ്പിച്ചത്. ബിശ്വാസ് മേത്തയെ പിണറായിയാണ് തീരുമാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 24 ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നാണ് കമ്മിറ്റിയുടെ ഭേദഗതി നിർദ്ദേശം പരിഗണിച്ചത്. തുടർന്ന് നിർദ്ദേശങ്ങൾ അംഗീകരിക്കുകയായിരുന്നു. പത്ത് പ്രധാനനിർദ്ദേശങ്ങളാണ് സമർപ്പിച്ചിരിക്കുന്നത്.എല്ലാം ധനവകുപ്പിനെ തുരങ്കം വയ്ക്കുന്നത്.

ഭരണവകുപ്പിന് കൂടുതൽ സ്വാതന്ത്ര്യം നൽകുക എന്നതാണ് പ്രധാന നിർദ്ദേശം. ധനബാധ്യതയില്ലാതെ തസ്തിക സൃഷ്ടിക്കുക എന്നത് ഇതോടെ എളുപ്പമാകും. പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും ശസളത്തിനുള്ള തുക കണ്ടെത്തുന്നത് അവരുടെ ഫണ്ടിൽ നിന്നാണ്. ശമ്പളം കൊടുക്കാൻ ഇത്തരം സ്ഥാപനങ്ങൾ സർക്കാരിനെ ആശ്രയിക്കുന്നില്ല. എന്നാൽ ഇവിടങ്ങളിൽ തസ്തിക സൃഷ്ടിക്കണമെങ്കിൽ സർക്കാരിന്റെ അനുമതി വേണം. അനുമതി നൽകേണ്ടത് ധന വകുപ്പാണ്. സംസ്ഥാനത്ത് ഓടുന്ന പണം മുഴുവൻ ധനവകുപ്പിന്റെ വകയാണെന്നാണ് സർക്കാരിന്റെ വിചാരം. ഭേദഗതി അംഗീകരിച്ചാൽ ഇത്തരം കാര്യങ്ങളിലൊക്കെ വകുപ്പിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. ഇത്തരം കാര്യങ്ങളിൽ വകുപ്പിന് സ്വന്ത തീരുമാനമെടുക്കാമെന്ന് കാണിച്ച് നിരവധി ഉത്തരവുകൾ ഇറങ്ങിയെങ്കിലും ഒന്നും ധന വകുപ്പ് അംഗീകരിച്ചില്ല. അങ്ങനെയാണ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ ലക്ഷ്യമാണ് നടപ്പിലാക്കാൻ പോകുന്നത്. മന്ത്രിമാർ മുഖ്യമന്ത്രിക്ക് കീഴിൽ മതിയെന്നാണ് സർക്കാർ തീരുമാനം.മുഖ്യമന്ത്രിയാണ് ഏറ്റവും വലിയ മന്ത്രി. ചീഫ് സെക്രട്ടറിയാണ് ഏറ്റവും വലിയ സെക്രട്ടറി.

സെക്രട്ടറിമാരുടെ അധികാരങ്ങൾ കൃത്യമായി ഭേദഗതി ചെയ്യും. ഭാവിയിൽ സെക്രട്ടറിമാർക്കും മന്ത്രിമാർക്കും സ്വയം തീരുമാനിക്കും. 2002 ൽ എ കെ. ആന്റണിയാണ് ഒടുവിൽ ചട്ടം ഭേദഗതി ചെയ്തത്. പിന്നീട് ഭേദഗതി വേണമെന്ന് സർക്കാരിൽ സമ്മർദ്ദം ഉയർന്നിരുന്നു. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിൽ നല്ല സ്വരചേർച്ചയിലില്ല. അതുകൊണ്ടാണ് ധനസെക്രട്ടറിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (16 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (10 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (10 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (14 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (14 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (15 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (17 hours ago)

Malayali Vartha Recommends