Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

ഭിന്നതയെ മറികടന്ന് ആകാശം കീഴടക്കി ചരിത്രനേട്ടവുമായി ഭിന്നശേഷിക്കുട്ടികള്‍; ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഇന്ദ്രജാല പ്രകടനം നടത്തി ഭിന്നശേഷിക്കുട്ടികള്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിലേയ്ക്ക്

03 OCTOBER 2019 02:45 PM IST
മലയാളി വാര്‍ത്ത

ചരിത്ര നേട്ടത്തിന്റെ കൊടുമുടി കീഴടക്കി ഭിന്നശേഷിക്കുട്ടികള്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടി. ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി, ഡൗണ്‍ സിന്‍ഡ്രം, അന്ധത തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വിഷ്ണു, രാഹുല്‍ പി.ആര്‍, രാഹുല്‍.ആര്‍, ശില്‍പ്പ, ശരണ്യ സതീഷ്, ശ്രീലക്ഷ്മി, ഹരീഷ് ബാബു, ഐശ്വര്യ.എസ്.നായര്‍ എന്നീ കുട്ടികളാണ് തുടര്‍ച്ചയായി ഒരു മണിക്കൂര്‍ ഏഴുമിനിട്ട് ഇന്ദ്രജാല പ്രകടനം അവതരിപ്പിച്ച് അപൂര്‍വ നേട്ടം കൈവരിച്ചത്.

ഇന്ദ്രജാലപ്പൂക്കള്‍ വിരിയിച്ചും അന്തരീക്ഷത്തില്‍ ഉയര്‍ന്നു നിന്ന് പാട്ടുപാടിയും കൈമെയ് ചലനത്തിന്റെ ദ്രുതഗതിയില്‍ ഇവര്‍ സമ്മാനിച്ചത് അനുകരിക്കാനാവാത്ത ദൃശ്യവിരുന്ന്. ഒരു മാലയില്‍ കോര്‍ത്ത മുത്തുകള്‍ പോലെ നൃത്തവും സംഗീതവും ഇന്ദ്രജാലവും താളമേളങ്ങളും സമന്വയിപ്പിച്ച് വിസ്മയത്തിന്റെ തിരയിളക്കത്തോടെ ഇവര്‍ നടന്നുകയറിയത് പുതിയ നേട്ടത്തിലേയ്ക്ക്.

ഭിന്നശേഷിക്കുട്ടികളുടെ ഇത്രയും മികച്ച പ്രകടനം ദേശീയ തലത്തില്‍ ഇതാദ്യമാണെന്നും ഈ വിസ്മയ പ്രകടനം ഡിസംബര്‍ 26ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നില്‍ അവതരിപ്പിക്കുവാനുള്ള അവസരമൊരുക്കുമെന്നും റിക്കോര്‍ഡ്‌സ് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് അജുഡിക്കേറ്റര്‍ ഡോ. പ്രദീപ് ഭരദ്വാജ് പറഞ്ഞു. റിക്കോര്‍ഡ്‌സ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി ഭിന്നശേഷിക്കുട്ടികള്‍ക്കും ഗോപിനാഥ് മുതുകാടിനുമായി സമര്‍പ്പിച്ചു.

പുതിയ സ്വപ്നങ്ങളിലേയ്ക്ക് ഈ കുട്ടികള്‍ ചേക്കേറുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ അനുയാത്രാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡേഴ്‌സായ ഇവര്‍ സര്‍ക്കാരിന് അഭിമാന നേട്ടമുണ്ടാക്കി. ഈ നേട്ടം ഗിന്നസ് ബുക്കിലേയ്ക്കുള്ള ചവിട്ടുപടിയാണെന്നും മന്ത്രി പറഞ്ഞു.

മാജിക് പ്ലാനറ്റില്‍ രാവിലെ 9.45ന് ആരംഭിച്ച പ്രകടനം അവസാനിച്ചത് 10.52നാണ്. പ്രകടനത്തിന് മുമ്പെ തന്നെ മന്ത്രി കുട്ടികളെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍, മാതൃഭൂമി ഡയറക്ടര്‍ പി.വി ഗംഗാധരന്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ മൃദുല്‍ ഈപ്പന്‍, മാജിക് അക്കാദമി ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല എന്നിവര്‍ പങ്കെടുത്തു.

സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്രാ പദ്ധതിയുടെ ഭാഗമായി 2017ല്‍ 23 ഭിന്നശേഷിക്കുട്ടികള്‍ക്ക് സൗജന്യമായി ഇന്ദ്രജാല പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്ന് അന്നത്തെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേരള ഗവര്‍ണര്‍ സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ പ്രമുഖര്‍ക്ക് മുമ്പാകെ ഈ കുട്ടികള്‍ അവതരിപ്പിച്ച ഇന്ദ്രജാല പരിപാടി മുക്തകണ്ഠം പ്രശംസയ്ക്ക് പാത്രമാവുകയും കുട്ടികളെ അനുയാത്രയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി തിരഞ്ഞെടുക്കുകയും ചെയ്തു.

ഇതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിക്കുട്ടികള്‍ക്ക് സ്ഥിരമായി മാജിക് പ്ലാനറ്റില്‍ ഇന്ദ്രജാലം അവതരിപ്പിക്കുന്നതിനായി എം പവര്‍ എന്ന പേരില്‍ ഒരു സെന്റര്‍ ആരംഭിക്കുകയും ചെയ്തു. മാജിക് പ്ലാനറ്റില്‍ ദിവസേന എത്തുന്ന ആയിരക്കണക്കിന് സന്ദര്‍ശകര്‍ക്ക് മുമ്പില്‍ തങ്ങളുടെ കലാവതരണം മനോഹരമായും ചടുലവേഗത്തോടെ അവതരിപ്പിക്കുകയാണിവര്‍. കാണികളുടെ നിരന്തരമായ പ്രോത്സാഹനം ഈ കുട്ടികളുടെ മാനസിക നിലവാരത്തില്‍ തന്നെ ഗണ്യമായ പുരോഗതിയുണ്ടായതായി കേരള സര്‍ക്കാരിന് കീഴിലുള്ള ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ കണ്ടെത്തുകയും ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കേരള സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (15 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (32 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (34 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (39 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (46 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (55 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends