Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പാലായിലെ പുതിയ മാണിക്യം മാണി സി.കാപ്പന്‍ എം.എല്‍.എ ആകും മുമ്പ് കോടികള്‍ തട്ടിയെന്ന് വ്യവസായിയുടെ വെളിപ്പെടുത്തല്‍

03 OCTOBER 2019 05:11 PM IST
മലയാളി വാര്‍ത്ത

പാലായിലെ പുതിയ മാണിക്യം മാണി സി.കാപ്പന്‍ എം.എല്‍.എ ആകും മുമ്പ് കോടികള്‍ തട്ടിയെന്ന് വ്യവസായിയുടെ വെളിപ്പെടുത്തല്‍. കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ (കിയാല്‍) ഓഹരി വാഗ്ദാനം ചെയ്താണ് മൂന്നര കോടി തട്ടിയെടുത്തതെന്ന് മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന മേനോന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ ദിനേശ് മേനോന്‍ രംഗത്ത് എത്തിയത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലാത്താണ് താന്‍ മാണി സി. കാപ്പനെ പരിചയപ്പെടുന്നതെന്നും അന്ന് കിയാലിന്റെ ഓഹരി വാഗ്ദാനം ചെയ്ത് കാപ്പന്‍ മകനില്‍ നിന്നും മൂന്ന് കോടി രൂപയും തന്റെ പക്കല്‍ നിന്ന് 50 ലക്ഷം രൂപയും വാങ്ങിയെന്നാണ് ആരോപണം. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. പിന്നീട് ഒരു വിവരവുമില്ലാതായതോടെ മാണി സി. കാപ്പനെ ബന്ധപ്പെട്ടെങ്കിലും കിയാലിന്റെ ഓഹരി പങ്കാളിത്തം നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് ചെലവായെന്നായിരുന്നു മറുപടി. വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ തിരികെ നല്‍കി. ശേഷം സി.ബിഐ.ക്ക് കേസ് നല്‍കിയപ്പോള്‍ മൂന്നേകാല്‍ കോടി രൂപയുടെ നാല് ചെക്കും കുമരകത്തെ അദ്ദേഹത്തിന്റെ സ്ഥലവും ഈടായി നല്‍കി. എന്നാല്‍ നാല് ചെക്കുകളും മടങ്ങിയതോടെ മുംബൈ ബോറിവില്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ആ സ്ഥലമുപയോഗിച്ച് കാപ്പന്‍ 75 ലക്ഷം രൂപയുടെ മൂന്ന് ലോണ്‍ എടുത്തതായി അറിഞ്ഞു. ഇതോടെ ആ വഴിയും അടയുകയായിരുന്നുവെന്ന് ദിനേശ് പറഞ്ഞു.

ഈ സംഭവത്തില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നടക്കുകയാണ്. പണം തിരികെ ലഭിക്കുന്നതിന് എന്‍.സി.പി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഉഴവൂര്‍ വിജയന്‍ പ്രസിഡന്റായിരുന്ന സമയത്ത് ഇതിനുള്ള കാര്യങ്ങള്‍ ചെയ്ത് തുടങ്ങിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അത് അവസാനിച്ചു. പിന്നീട് പീതാംബരന്‍ മാസ്റ്ററെ നേരില്‍ കണ്ടെങ്കിലും മാണി സി. കാപ്പന്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആണെന്നും അദ്ദേഹം ഏത് തരത്തില്‍ ഫണ്ട് കൊണ്ടുവരുന്നെന്ന് പാര്‍ട്ടി അന്വേഷിക്കാറില്ലെന്നുമായിരുന്നു മറുപടി. നിലവില്‍ അഞ്ച് കേസുകള്‍ മാണി സി. കാപ്പനെതിരെ ഈ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ട്. പണം ലഭിക്കുമെന്ന പ്രതീക്ഷ കൊണ്ടാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത് എന്നാല്‍ അത് ഉടനെ നടക്കില്ലെന്ന് ബോധ്യമായതോടെയാണ് ഇപ്പോള്‍ ഇത് പറയേണ്ടി വന്നതെന്നും ദിനേശ് മേനോന്‍ പറഞ്ഞു.

വോട്ടെടുപ്പിന് ഏതാനും ദിവസം മുമ്പ് സഹനിര്‍മാതാവ് മാണി സി.കാപ്പനെതിരെ കോടതിയെ സമീപിച്ചിരുന്നു. മാന്‍ ഓഫ് ദ മാച്ച് എന്ന സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് മറിച്ചു വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിന് പൊലീസില്‍ വ്യാജ പരാതി നല്കിയത്. അപകീര്‍ത്തിപ്പെടുത്തി, ഭീഷണിപ്പെടുത്തി എന്നിവയാണ് ഹസീബ് ഹനീഫയുടെ പരാതി. പരാതി ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. 2018 ലാണ് സാറ്റലൈറ്റ് റൈറ്റിനെ ചൊല്ലി തര്‍ക്കം ഉണ്ടായത്. ഈ പാരാതിക്ക് പിന്നില്‍ കളിച്ചതും ചില എന്‍.സി.പി നേതാക്കളാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതെല്ലാം ഉള്‍പ്പെടെ അഞ്ച് സാമ്പത്തിക തട്ടിപ്പ് കേസാണ് മാണി സി.കാപ്പനെതിരെ നിലവിലുള്ളത്.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (16 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (10 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (10 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (14 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (14 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (15 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (17 hours ago)

Malayali Vartha Recommends