എക്‌സൈസ് കസ്റ്റഡിയില്‍ കഞ്ചാവ് കേസ് പ്രതിയുടെ മരണം; തലക്കും മുതുകിനുമേറ്റ മര്‍ദനമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

എക്‌സൈസ് കസ്റ്റഡിയില്‍ കഞ്ചാവ് കേസ് പ്രതി മരിച്ചത് മര്‍ദനമേറ്റതുകൊണ്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലക്കും മുതുകിനുമേറ്റ മര്‍ദനമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ ഒന്നിനാണ് രണ്ട് കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ മലപ്പുറം തിരൂര്‍ മംഗലം സ്വദേശിയായ രഞ്ജിത് കുമാർ കസ്റ്റഡിയില്‍ മരിച്ചത്.
ഗുരുവായൂര്‍ ബസ് സ്റ്റോപ്പില്‍ വച്ചാണ് രണ്ട് കിലോ കഞ്ചാവുമായെത്തിയ രഞ്ജിത്തിനെ പിടികൂടിയത്. മരിച്ച ശേഷമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് വിവരം. എക്‌സൈസ് സ്‌ക്വാഡ് പിടികൂടി തൃശ്ശൂരിലേക്ക് ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ പ്രതിക്ക് തലകറക്കമുണ്ടായെന്നും പിന്നാലെ ഇയാള്‍ അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നായിരുന്നു എക്‌സൈസ് പറഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുഎംബിഎ മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍, ഇയാളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശരീരം നനഞ്ഞിരുന്നുവെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.
പ്രതിയുടെ ദേഹം നനഞ്ഞ നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍, അബോധാവസ്ഥയിലുള്ള പ്രതിയെ ഉണര്‍ത്തുന്നതിന് വേണ്ടി വെള്ളം തളിച്ചപ്പോഴാണ് നനഞ്ഞത് എന്നായിരുന്നു എക്‌സൈസിന്റെ ന്യായീകരണം. തിരുരിലെ എക്‌സൈസ് ഓഫീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. കഴിഞ്ഞയാഴ്ച ജാമ്യത്തിലിറങ്ങിയ ഇയാളെ പോലീസ് വീണ്ടും പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha






















