താത്ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാരുടെ പ്രതിസന്ധി രൂക്ഷമാകുന്നു... 800 ഓളം സര്‍വ്വീസുകള്‍ മുടങ്ങി.... യാത്രക്കാര്‍ ദുരിതത്തില്‍

താത്ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതോടെ കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാരുടെ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ
800ഓളം സര്‍വ്വീസുകള്‍ മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 2320 ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കോര്‍പറേഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ന് 1200ലധികം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് സൂചന.ബസ് സര്‍വ്വീസുകള്‍ കുറഞ്ഞതോടെ യാത്രക്കാരും വിദ്യാര്‍ത്ഥികളും ദുരിതത്തിലാണ്. ഗ്രാമീണ മേഖലകളിലാണ് യാത്രാക്ലേശം രൂക്ഷമാകുക.
വരുമാനം കുറവുള്ള ഓര്‍ഡിനറി ബസുകള്‍ റദ്ദാക്കി പരമാവധി ദീര്‍ഘദൂരബസുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍. നിരവധി ഓര്‍ഡിനറി സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ യാത്രാക്ലേശം രൂക്ഷമായി. എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവ ഓപ്പറേറ്റ് ചെയ്തതിനു ശേഷമാണ് ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തിയത്. ഇതുമൂലം മലയോരമേഖലകളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്ഥിരം ഡ്രൈവര്‍മാരോട് അവധി നിയന്ത്രിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം സാമ്പത്തിക നില മോശമായതിനാല്‍ ശമ്പള വിതരണവും മുടങ്ങി. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ അധികമായി 40 കോടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഓണത്തിന് അധികസഹായം നല്‍കിയതിനാല്‍ ഈ മാസം 16 കോടിയേ നല്‍കാനാകൂവെന്ന നിലപാടിലാണ് ധനവകുപ്പ്.കളക്ഷനിലും വലിയ കുറവാണുണ്ടായത്.
"
https://www.facebook.com/Malayalivartha






















