എക്സൈസ് കസ്റ്റഡിയിൽ യുവാവിൻറെ മരണം ; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തി

എക്സൈസ് കസ്റ്റഡിയിലായിരുന്ന യുവാവ് മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥര്‍ രഞ്ജിത്തിനെ മര്‍ദിച്ചുവെന്ന് വകുപ്പുതല അന്വേഷണത്തില്‍ ഒടുവിൽ കണ്ടെത്താനായത്. എക്സൈസ് അഡീഷണല്‍ കമ്മീഷണറായിരുന്നു അന്വേഷണത്തിന്റെ ചുമതല. രണ്ട് മണിക്കൂര്‍ നേരം ജീപ്പിനുള്ളിൽ വെച്ച് മര്‍ദിച്ചതായി തെളിഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് നടപടികൾ നേരിടേണ്ടി വരും. ഇതിനായുള്ള ശുപാര്‍ശ ഉടൻ ചെയ്യും. രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്ത എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് അഡീഷണല്‍ കമ്മീഷണര്‍ മൊഴി എടുത്തിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥര്‍ ചേർന്ന് പ്രതിയെ മര്‍ദ്ദിച്ചതായിട്ടാണ് സൂചന വരുന്നത്.
കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. മലപ്പുറം സ്വദേശി രഞ്ജിത്തിനെ മരണ ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എന്നാൽ കസ്റ്റഡിയില്‍ എടുത്ത രഞ്ജിത്ത് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത് കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് എക്‌സൈസ് അധികൃതര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha






















