Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയില്‍ ചപ്പാത്തി സൂപ്പര്‍ഹിറ്റ്; ഒരു ദിവസം വിറ്റുപോകുന്നത് ശരാശരി 1 ലക്ഷം ചപ്പാത്തികള്‍

04 OCTOBER 2019 11:17 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഒരു ദിവസം ശരാശരി 1 ലക്ഷം ജയില്‍ ചപ്പാത്തി വിറ്റുപോകുന്നതില്‍ പകുതിയും സംഭാവന ചെയ്യുന്നത് തിരുവനന്തപുരം ആണ്. ഉപഭോക്താക്കളെ ജയില്‍ ചപ്പാത്തിയുടെ ആരാധകരാക്കിയത് വിലക്കുറവും ഗുണമേന്മയുമാണ്. 15 ചാക്കിലേറെ ഗോതമ്പുപൊടി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ചപ്പാത്തി നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

മൂന്നു ലക്ഷത്തോളം രൂപയുടെ ഭക്ഷണ വില്‍പനയാണിവിടെ പ്രതിദിനം നടക്കുന്നത്. തിരുവനന്തപുരം കൂടാതെ കണ്ണൂര്‍, കൊല്ലം, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന ജയിലുകളുടെയും ചപ്പാത്തി ഹിറ്റാണ്. ഭക്ഷണ വില്‍പനയിലൂടെ മാത്രം എറണാകുളം ജില്ലാജയില്‍ മാസം എട്ടു ലക്ഷത്തിലേറെ രൂപ വരുമാനമുണ്ടാക്കുന്നുണ്ട്. തൃശൂരില്‍ ആറു ലക്ഷത്തിലേറെ രൂപയാണ് ലാഭം. കൊല്ലം ജില്ലാ ജയിലിനു പ്രതിദിനം അരലക്ഷം രൂപയുടെ വില്‍പനയുണ്ട്.

ആലപ്പുഴയിലാകട്ടെ ബിരിയാണി വില്‍പനയാണ് കൂടുതല്‍. നിലവില്‍ എട്ടു ജില്ലകളില്‍ ജയില്‍ ഭക്ഷണം ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവയില്‍ നിന്നു മികച്ച വരുമാനം ലഭിക്കുന്നതും ജയില്‍ വകുപ്പിനു പ്രോത്സാഹനമായി മാറി. ലാഭമായി ലഭിക്കുന്ന തുക സര്‍ക്കാരിലേക്ക് അടയ്ക്കുകയാണു പതിവ്. ഇതിന്റെ പകുതി ജയില്‍ വികസനത്തിനും തടവുകാരുടെ ക്ഷേമത്തിനും ഉപയോഗിക്കാനുള്ള അനുമതി സര്‍ക്കാര്‍ പരിഗണനയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (7 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (16 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (38 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (43 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

Malayali Vartha Recommends