സെക്രട്ടറിയേറ്റിൽ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കി; വൈകി വരുന്നവർക്കും സ്ഥിരം അവധിയെടുക്കുന്നവർക്കും പിടിവീണു

സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയതോടെ വൈകി വരുന്നവരുടെയും മുക്കുന്നവരുടെയും ശമ്പളം പിടിച്ചു. 264 പേരുടെ ശമ്പളമാണ് പിടിച്ചെടുത്തത്. ശമ്പളം നഷ്ടമായവരില്‍ 6 ഐഎഎസുകാരും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട 28പേരുമുണ്ട്. നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് പലപ്പോഴും നൽകിയിരുന്നു.
സര്‍ക്കുലറും ഇറക്കിയിരുന്നു. എന്നാൽ ഇത് ആരും മുഖവിലയ്ക്ക് എടുത്തില്ല. ഒന്നാം തിയതി ശമ്പളം കിട്ടാതെ വന്നതോടെയാണ് കാര്യം മനസ്സിലാകുന്നത്. വകുപ്പ് ചട്ടപ്രകാരവും സേവനനിയമപ്രകാരവും അവധിസംബന്ധിച്ച രേഖകളും പ്രത്യേകം അപേക്ഷയും നല്‍കിയ ചിലര്‍ക്ക് ശമ്പളം കിട്ടിയിരുന്നു. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് സെക്രട്ടറിയേറ്റിലെ സമയം.
https://www.facebook.com/Malayalivartha






















