Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്തമാസം മുതല്‍ കേരളത്തിലെ ജയിലുകളില്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം

04 OCTOBER 2019 12:04 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഒക്ടോബര്‍ അവസാനത്തോടെ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവില്‍വരും. റിമാന്‍ഡ് തടവുകാരെ നേരിട്ടു കോടതിയില്‍ ഹാജരാക്കുന്നത് ഒഴിവാക്കാനാണിത്. ജയില്‍ വകുപ്പിന്റെയും കോടതിയുടെയും ഐടി വകുപ്പിന്റെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംവിധാനം ഒരുക്കുന്നത് ബിഎസ്എന്‍എല്ലും ഉപകരണങ്ങള്‍ നല്‍കുന്നതു കെല്‍ട്രോണുമാണ്.

ദിവസം ശരാശരി 2000 പൊലീസുകാരാണ് കോടതി ഡ്യൂട്ടി ചെയ്യുന്നത്. റിമാന്‍ഡ് പ്രതികള്‍, കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോള്‍ പൊലീസുകാരെ അസഭ്യം വിളിക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും പതിവാണ്. പുതിയ സംവിധാനം വരുന്നതോടെ പൊലീസുകാരെ മറ്റു ഡ്യൂട്ടികള്‍ക്കായി വിന്യസിക്കാം. ഗതാഗതത്തിനു ചെലവാക്കുന്ന പണവും ലാഭിക്കാം.

ഹൈക്കോടതി ഉള്‍പ്പെടെ സംസ്ഥാനത്തെ 383 കോടതികളിലും 55 ജയിലുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 25 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംവിധാനത്തിന് ബിഎസ്എന്‍എല്ലിന് രണ്ടു കോടിയും ഉപകരണങ്ങള്‍ നല്‍കുന്നതിനു കെല്‍ട്രോണിന് 23 കോടിയും നല്‍കണം. 450 സ്റ്റുഡിയോകള്‍ പദ്ധതിക്കായി ഒരുക്കും. കോടതികളിലെ ഹാളിലും ജയിലുകളില്‍ സൗകര്യമുള്ള മുറികളിലുമായി സ്റ്റുഡിയോ നിര്‍മിക്കും. വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ജഡ്ജിക്കും പ്രതിക്കും പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയും. ജഡ്ജിയുടെ തീരുമാനം പ്രിന്ററിലൂടെ അപ്പോള്‍തന്നെ ജയിലില്‍ ലഭ്യമാകും.

തുടക്കത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ് റിമാന്‍ഡ് പ്രതികള്‍ക്ക് മാത്രമാണ് നടപ്പിലാക്കുന്നത്. ഭാവിയില്‍ എല്ലാ കേസുകള്‍ക്കും വിഡിയോ കോണ്‍ഫറന്‍സിങ് ഏര്‍പ്പെടുത്താനാണ് ആലോചന. വിഡിയോ കോണ്‍ഫറന്‍സിങ് നടപ്പിലാക്കാന്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പരാജയപ്പെട്ടിരുന്നു. പുതിയ പദ്ധതി ആരംഭിച്ചത് ആറു മാസം മുന്‍പാണ്. കഴിഞ്ഞമാസം 28-ന് എറണാകുളത്തു പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും ഉപതിരഞ്ഞെടുപ്പ് വന്നതോടെ ചടങ്ങ് ഒഴിവാക്കുകയായിരുന്നു. പൊലീസ് വകുപ്പിന് ഏറെ ആശ്വാസകരമാണ് പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

റിമാന്‍ഡ് നീട്ടാനായി തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതിയില്‍ എത്തിച്ചപ്പോള്‍, കൊലക്കേസും കഞ്ചാവ് കേസും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എച്ച്‌ഐവി ബാധിതനായ തടവുകാരന്‍ സിഗററ്റ് വാങ്ങി നല്‍കാത്തതിനു കൈമുറിച്ച് രക്തം പൊലീസുകാരുടെ ശരീരത്തിലൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ രണ്ടു മാസം മുന്‍പ് പ്രചരിച്ചിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ അനുനയിപ്പിച്ച് ജയിലിലേക്കു കൊണ്ടുപോയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം എത്രയും വേഗം നടപ്പിലാക്കണമെന്ന് പൊലീസ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (9 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (18 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (40 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends