Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോന്നിയില്‍ ഒന്നാംഘട്ട പ്രചരണം അവസാനിക്കാറാകുമ്പോള്‍ അഭിപ്രായഭിന്നതകള്‍ മറന്ന് മൂന്ന് മുന്നണികളും മുന്നേറുന്നു... സി.പി.എമ്മിലെ യുവരക്തം ജനീഷും അയ്യപ്പഭക്തരുടെ വികാരമായ കെ.സുരേന്ദ്രനും കോണ്‍ഗ്രസിലെ പ്രമുഖനേതാവുമായ മോഹന്‍രാജും തികഞ്ഞ ആത്മവിശ്വാസത്തിലാണ്

06 OCTOBER 2019 01:52 PM IST
മലയാളി വാര്‍ത്ത

കോന്നിയില്‍ ഒന്നാംഘട്ട പ്രചരണം അവസാനിക്കാറാകുമ്പോള്‍ അഭിപ്രായഭിന്നതകള്‍ മറന്ന് മൂന്ന് മുന്നണികളും മുന്നേറുന്നു. സി.പി.എമ്മിലെ യുവരക്തം ജനീഷും അയ്യപ്പഭക്തരുടെ വികാരമായ കെ.സുരേന്ദ്രനും കോണ്‍ഗ്രസിലെ പ്രമുഖനേതാവുമായ മോഹന്‍രാജും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ന് മൂതല്‍ മൂന്ന് മുന്നണികളും ഭവന സന്ദര്‍ശനം ആരംഭിച്ചു. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ അടൂര്‍പ്രകാശ് 20,748 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അത് മറികടന്നാലേ സി.പി.എമ്മിനും ബി.ജെ.പിക്കും വിജയിക്കാനാകൂ. കോണ്‍ഗ്രസിലെ തമ്മിലടി എങ്ങനെ പ്രതിഫലിക്കുമെന്ന് പ്രവചിക്കാനാകില്ല. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കം താമസിക്കാതെ മണ്ഡലത്തില്‍ എത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എത്തില്ലെന്ന് പറഞ്ഞ അടൂര്‍പ്രകാശ് എത്തിയതോടെ മോഹന്‍രാജും മറ്റ് സ്ഥാനാര്‍ത്ഥികളും ആത്മവിശ്വസത്തിലാണ്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ വലിയ കുതിച്ചുചാട്ടമാണ് ബി.ജെ.പി നടത്തിയത്. 16,000 വോട്ടില്‍ നിന്ന് 42,000 വോട്ടാണ് കെ.സുരേന്ദ്രന്‍ പെട്ടിയിലാക്കിയത്. അത് ബി.ജെ.പിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ശബരിമല സമരത്തില്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുകയും മാസങ്ങളോളം ജയിലില്‍ കിടക്കുകയും ചെയ്ത കെ.സുരേന്ദ്രന്‍ ഹൈന്ദവര്‍ക്കിടയില്‍ വലിയ വികാരമായി മാറിയതിന്റെ തെളിവാണ് വോട്ട് ഇരട്ടിയിലധികം വര്‍ദ്ധിച്ചത്. നായര്‍, ഈഴവ വോട്ടുകള്‍ താമരയിലാണ് വീണത്. എന്നാല്‍ ഇത്തവണ അത് ഉണ്ടാകില്ലെന്ന പ്രതീക്ഷിലാണ് സി.പി.എം. ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ നിന്ന് അകന്ന് നില്‍ക്കുന്നതും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ബി.ജെ.പിയും കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതും തങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ സ്ഥിതിയല്ല കേരളത്തില്‍ ഇപ്പോഴുള്ളതെന്ന് സി.പി.എം നേതാക്കള്‍ തന്നെ പറയുന്നു. പാലായിലെ വിജയം അതാണ് വ്യക്തമാക്കുന്നതെന്നും അവര്‍ പറയുന്നു. എന്നാല്‍ പാലായിലേത്ത് കേരളാ കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള പോരിന്റെ ഫലമായി ഉണ്ടായ വീഴ്ചയാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. എന്‍എസ് എസ് ആകട്ടെ സമദൂരനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അത് കോണ്‍ഗ്രസിന് ഗുണം ചെയ്യും. വിജയഘടകമാകുന്ന ക്രസിത്യന്‍ വോട്ടുകളാണ് ഇടത്, വലതു മുന്നണികള്‍ പെട്ടിയില്‍ വീഴ്ത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. സഭാ വിഷയങ്ങളിലും കോടതിവിധിയിലും ബിജെപി സ്വീകരിച്ച നിലപാട് മുന്‍ നിര്‍ത്തി ക്രിസ്ത്യന്‍ വെട്ടുകള്‍ നേടാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്.

ഇടതുപക്ഷ സ്ഥാനാര്‍ഥിയായ കെയു ജനീഷ് കുമാര്‍ മണ്ഡലത്തില്‍ നിന്നുളള ആളാണ്. ഡിവൈ.എഫ് ഐ നേതാവായ ജനീഷ് കുമാറിനെതിരെ സിപിഎമ്മിന്‍ നിന്നു തന്നെ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ജില്ലയ്ക്ക്് പുറത്തു നിന്നുളള നേതാക്കളാണ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി മോഹന്‍രാജിനെതിരെ ചില കോണുകളില്‍ നിന്ന് വിമത ശബ്ദം ഉയര്‍ന്നെങ്കിലും അതിനെയെല്ലാം മറികടന്നെന്നാണ് നേതാക്കള്‍ പറയുന്നത്. സ്ഥാനാര്‍ത്ഥിയായ ശേഷം പാര്‍ട്ടി തീരുമാനപ്രകാരം മറ്റു പലര്‍ക്കും വേണ്ടി മാറി കൊടുത്തയാളാണ് മോഹന്‍രാജ്. അതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിനൊപ്പമുണ്ട്.

കോന്നി കോട്ട ബി.ജെ.പിക്ക് പിടിച്ചെടുക്കാനുള്ള ആത്മവിശ്വാസം നല്‍കിയ നേതാവാണ് കെ.സുരേന്ദ്രന്‍. സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ജില്ലയിലെ ചില നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ആര്‍.എസ്എസ് അതിനെയെല്ലൊം മറികടക്കുന്ന പ്രവര്‍ത്തനവുമായി മണ്ഡലത്തില്‍ സജീവമാണ്. അതിനാല്‍ കോന്നിയില്‍ അങ്ങനെ ആര്‍ക്കം ഈസി വാക്കോവറല്ല, കിണഞ്ഞ് പരിശ്രമിച്ചാലേ കോന്നീക്കാരുടെ കരളില്‍ ഇടംനേടാനാവൂ. അതില്‍ ആര് വിജയിക്കുമെന്ന് നിലവിലെ സാഹചര്യത്തില്‍ പ്രവചിക്കാനാവില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (18 minutes ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (31 minutes ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (37 minutes ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (41 minutes ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (51 minutes ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (57 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (1 hour ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (2 hours ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (2 hours ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

Malayali Vartha Recommends