കേരളത്തിന് പ്രളയ ദുരിതാശ്വാസമില്ല ; കേരളത്തിനൊപ്പം പ്രളയം ബാധിച്ച ബിഹാറിനും കര്‍ണാടകയ്ക്കും ആഭ്യമന്ത്രാലയം സഹായം നൽകും

പ്രളയ ദുരിതാശ്വാസം കിട്ടുന്നതിൽ നിന്നും കേരളം ഇത്തവണയും ഒഴിവാക്കപ്പെട്ടു. ദുരിതാശ്വാസം അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍. എന്നാൽ കേരളത്തിനൊപ്പം പ്രളയം ബാധിച്ച ബിഹാറിനും കര്‍ണാടകയ്ക്കും ആഭ്യമന്ത്രാലയം സഹായം നൽകി കഴിഞ്ഞു. 1813.75 കോടിയാണ് ഇരു സംസ്ഥാനങ്ങള്‍ക്കും നൽകുന്നത്. എന്‍ഡിഎ ഭരണം നടക്കുന്ന സംസ്ഥാനങ്ങളാണ് ഇത് രണ്ടും.
ബിഹാറിന് 1,200 കോടി അനുവദിച്ചിരിക്കുന്നു. കര്‍ണാടകത്തിന് 400 കോടിയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഇറക്കിയ പത്ര പ്രസ്താവനയിൽ കാണുന്നു. എന്നാൽ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി കര്‍ണാടകയും ബിഹാറും കേന്ദ്രത്തെ സമീപിക്കുകയുണ്ടായി. 2019-20 വര്‍ഷത്തേക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതം മുന്‍കൂട്ടി അനുവദിക്കണമെന്നും ബിഹാര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ബിഹാറിന് രണ്ടാം ഗഡുവും ആഭ്യന്തര മന്ത്രി മുന്‍കൂട്ടി നല്‍കുകയുണ്ടായി.
https://www.facebook.com/Malayalivartha





















