Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി വരുത്തി തീർക്കാൻ ശ്രമം; ജോളിയുടെ മാനസിക നില പരിശോധിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

07 OCTOBER 2019 06:19 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി വരുത്തി തീർക്കാൻ ശ്രമം. ജോളിക്ക് വ്യക്തിത്വ തകരാർ ഉള്ളതായാണ് വിദഗ്ദർ സംശയിക്കുന്നത്. ജോളിയുടെ മാനസിക നില പരിശോധിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജയിലിൽ ജോളി മാനസികാസ്ഥാസ്ഥ്യം പ്രകടിപ്പിക്കാൻ ആരംഭിച്ചതായി സൂചനയുണ്ട്. ആറു പേരെ അതി വിദഗ്ദമായി വകയിരുത്തിയ ജോളിക്ക് മനോനിലയിൽ തകരാർ ഉണ്ടെന്ന് കണ്ടെത്തിയാൽ കേസിൽ നിന്ന് ഊരി പോകാൻ കഴിയും. മനോനിലയിൽ തകരാറുള്ളവരെ കോടതികൾ ശിക്ഷിക്കാൻ നിൽക്കാറില്ല.

ലക്ഷ്യം നേടുന്നതിനായി മുന്നിലുള്ള എല്ലാ തടസ്സങ്ങളും നീക്കാനുള്ള ശ്രമം നടത്തുന്നവരാണ് വ്യക്തിത്വത്തിൽ തകരാറുള്ളവർ. തടസം നിൽക്കുന്നവരെ കൊല്ലാനും ഇത്തരക്കാർ മടിക്കാറില്ല. ചെയ്തകുറ്റ കൃത്യങ്ങളെ കുറിച്ച് ഇവർക്ക് ഒരിക്കലും പശ്ചാത്താപം ഉണ്ടാകാറില്ല. കൂട്ട കൊലപാതകങ്ങൾ നടത്തുന്ന പലർക്കും ഇതേ തകരാർ ഉണ്ടെന്നാണ് മനശാസ്ത്ര വിദഗ്ദർ പറയുന്നത്. 14 കൊല്ലമായി ജോളി കള്ളം പറയുകയാണ്. ഇതും വ്യക്തിത്വ തകരാറിന്റെ ഭാഗമാണെന്ന് മനശാസ്ത്രജ്ഞനായ ഡോ. സിജെ ജോൺ പറയുന്നു.

ഇത്തരക്കാർ ഇരട്ട വ്യക്തിത്വം ഉള്ളവരായിരിക്കുമെന്നും മനശാസ്ത്രജ്ഞർ പറയുന്നു. കുറ്റകൃത്യങ്ങൾ മറച്ചു വയ്ക്കാനുള്ള കഴിവ് ഇവർ പ്രകടിപ്പിക്കും. അനിതര സാധാരണമായ ആജ്ഞാ ശക്തി ഇക്കൂട്ടർക്കുണ്ടാവും. ഇവർ എന്തിനെയും അതിജീവിക്കും. ജീവിതത്തിൽ ഇവർക്ക് ആരെയും ഭയം കാണില്ല. ഇവർക്ക് എല്ലാം കീഴടക്കാനുള്ള താത്പര്യം കൂടുതലായിരിക്കും. ജയിലിലേക്ക് പോയ ജോളിയുടെ മുഖഭാവം പരിശോധിച്ചാൽ ഇക്കാര്യം മനസിലാവും.

ജോളിയുടെ സ്വഭാവമുള്ളവർ എന്തിനെയും കുറ്റബോധമില്ലാതെ വ്യാഖ്യാനിക്കും . മറ്റുള്ളവർ വിശ്വസിക്കുന്ന തരത്തിൽ നുണ പറയാനുള്ള സിദ്‌ധി ഇവർക്കുണ്ടാവും. മാർഗം ലക്ഷ്യത്തെ സാധൂകരിക്കും എന്നതാണ് ഇവരുടെ നയം. സ്വന്തം ലക്ഷ്യത്തിന് തടസം നിൽക്കുന്നവരെ വകവരുത്താനുള്ള കഴിവ് ഇവർക്കുണ്ട്. ലക്ഷ്യം കൈവരിക്കുന്നത് വരെ പോരാടാൻ ഇവർക്ക് സാധിക്കും. ആരെയും ഇവർക്ക് ഭയമില്ല.

ഇത്തരം കഴിവുകൾ പോസിറ്റീവായി ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ നെഗറ്റീവായി ഉപയോഗിച്ചാൽ അത് ഏറെ കുഴപ്പങ്ങൾക്ക് ഇടയാക്കും. വിചാരണ കോടതി ഇത്തരം കുറ്റകൃത്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് പരിശോധിക്കേണ്ടത്. തിരുവനന്തപുരത്തെ നന്തൻ കോട് നടന്ന കൂട്ടകൊലയിലെ പ്രതിക്കും ഇത്തരം കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇയാൾ മാനസിക രോഗത്തിനുള്ള ചികിത്സയിലുമാണ്. എന്നാൽ കോടതിയുടെ തീരുമാനം ഇതുവരെയും വന്നിട്ടില്ല. പ്രേതങ്ങളെയും ആത്മാക്കളെയും പ്രണയിക്കുന്ന സ്വഭാവമാണ് ഇദ്ദേഹത്തിനുള്ളത്.

എന്നാൽ ജോളിയുടെ മരണവലയിൽ സമൂഹത്തിൽ ഏറെ സ്വാധീനമുള്ള നിരവധി പേരുണ്ട്. അവരാണോ ഇത്തരമൊരു കളിക്ക് പിന്നിലെന്ന് സംശയമുണ്ട്. കാരണം ജോളി ശിക്ഷിക്കപ്പെട്ടാൽ അതോടെ തങ്ങൾ രക്ഷപ്പെടുമെന്നാണ് ഇവർ കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (14 minutes ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (36 minutes ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (43 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (1 hour ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (1 hour ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (2 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (2 hours ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (2 hours ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (3 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends