ജോളിയുമായുള്ള വിവാഹത്തിനായി സിലിയെ കൊന്നു; ബാധ്യതയാകാതിരിക്കാൻ കൂടെ മകളെയും; കൊലപാതകത്തിന് ഒറ്റാശ ചെയ്ത് അച്ഛൻ ; പനമരത്ത് വിവാഹത്തിന് പോയപ്പോൾ അരുംകൊലയ്ക്കുള്ള പ്ലാനിട്ടു ; പിടിക്കുമെന്ന് ഉറപ്പായപ്പോൾ വള്ളി പുള്ളി വിടാതെ ഷാജു

കൂടത്തായി കൊലപാതകങ്ങളിൽ തന്‍റെ പങ്കുകൾ ഏറ്റു പറഞ്ഞ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. സ്വന്തം ഭാര്യ സിലിയെയും പത്ത് മാസം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് തന്‍റെ അറിവോടെയാണെന്ന് ഷാജു സമ്മതിച്ചു. ഈ രണ്ട് കൊലപാതകവും തനിക്ക് അറിയാമായിരുന്നു . ആദ്യം ആൽഫിനെ ജോളി കൊന്നു. പിന്നീട് ഭാര്യ സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് ഒന്നിച്ചായിരുന്നു. വയനാട് പനമരത്തേക്ക് ഒരു കല്യാണത്തിന് ജോളിയുമൊന്നിച്ച് പോയപ്പോഴായിരുന്നു ഈ പദ്ധതിയിട്ടത്.. സിലിയിലുള്ള മകനെ കൊല്ലണമെന്ന ആവശ്യം ജോളിക്കുണ്ടായിരുന്നു . താനതിനെ എതിർത്തു.
തന്‍റെ അച്ഛനുമമ്മയും മകനെ നോക്കിക്കോളുമെന്ന് പറഞ്ഞ് അത് ഒഴിവാക്കി. മകൾ ബാധ്യതയാകുമെന്ന് ഞങ്ങൾ രണ്ട് പേരും ഭയന്നു. അതുകൊണ്ടാണ് മകളെ കൊല്ലാൻ തീരുമാനിച്ചത്. ഷാജുവിന്‍റെ അച്ഛൻ സക്കറിയയും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതക കാര്യം തന്‍റെ മകൻ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സക്കറിയ പറഞ്ഞത്. പൊലീസ് സ്റ്റേഷനിലെത്തിയ സക്കറിയയെയും ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഷാജു കുറ്റങ്ങൾ ഓരോന്നായി സമ്മതിച്ചത്. ഇന്നലെ വരെ ജോളി ഒരു തട്ടിപ്പുകാരിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഷാജു പറഞ്ഞിരുന്നത്. കൊലപാതകങ്ങളൊക്കെ സാധാരണ മരണങ്ങൾ ആയിക്കൂടെയെന്നും ചോദിച്ചു. എല്ലാത്തിനും ഒടുവിൽ കുരുക്ക് മുറുകുമെന്നായപ്പോൾ കുറ്റ സമ്മതം നടത്തിയിരിക്കുകയാണ് ഷാജു.
https://www.facebook.com/Malayalivartha
























