റോയിയുടെ മരണ ശേഷം ചിലർ സ്ഥിരമായി ജോളിയെ കാണാൻ വീട്ടിൽ വരാറുണ്ടായിരുന്നു ; മാഷോ ടീച്ചറോ റോയിയോ ഉണ്ടയിരുന്നപ്പോൾ ഇവർ വരുമായിരുന്നില്ല ; ഇതിനെ താൻ എതിർത്തു ; അപ്പോൾ ദേഷ്യം തന്നോടായി ; വെളിപ്പെടുത്തലുമായി 40 വർഷമായി പൊന്നാമറ്റത്ത് ജോലി ചെയ്തിരുന്ന വ്യക്തി

കൂടത്തായി കൊലപാതക പരമ്പരകളിൽ വീട്ടു ജോലിക്കാരിയെയും ജോളി ലക്ഷ്യം വച്ചിരുന്നു. ജോളിയെക്കുറിച്ച് വെളിപ്പെടുത്തലുമായി വീട്ടുജോലിക്കാര്‍ രംഗത്ത്. റോയി മരിച്ച ശേഷം അഡ്വക്കേറ്റ് ജോർജ്, ജോൺസൺ എന്നിവർ സ്ഥിരമായി ജോളിയെ കാണാൻ വീട്ടിൽ വരാറുണ്ടായിരുന്നുവെന്ന് വീട്ടുജോലിക്കാരൻ സുന്ദരൻ പറഞ്ഞു. 40 വർഷമായി പൊന്നാമറ്റത്ത് ജോലി ചെയ്തിരുന്ന ആളാണ് സുന്ദരൻ. മാഷോ ടീച്ചറോ റോയിയോ ഉണ്ടയിരുന്നപ്പോൾ ഇവർ വരുമായിരുന്നില്ല . മൂന്നുപ്പേരും മരിച്ച ശേഷം ഇവർ വീട്ടിൽ പതിവായി എത്തുകയായിരുന്നു. മാത്രമല്ല പരിചയം ഇല്ലാത്ത മറ്റൊരാളും വരാറുണ്ടായിരുന്നു. ഇവർക്ക് ഈ കുടുംബവുo ആയി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അതിനെ താൻ എതിർത്തു. ആ എതിർപ്പിൽ ജോളിക്ക് തന്നോട് വെറുപ്പ് ഉണ്ടായിരുന്നെന്നും പിന്നീട് ഈ വീട്ടിൽ ജോലിക്ക് പോയില്ലെന്നും സുന്ദരന്‍ പറയുകയുണ്ടായി.
പൊന്നാമറ്റത്ത് വീട്ടുജോലിക്കുണ്ടായിരുന്ന അന്നമ്മ എന്ന സത്രീയുടെ മകളാണ് സംശയവുമായി രംഗത്ത് വന്നിരിക്കുന്നത്. പൊന്നാമറ്റത്ത് നിന്ന് ഭക്ഷണം കഴിച്ച ശേഷം ഒരിക്കല്‍ തന്‍റെ അമ്മയ്ക്ക് വല്ലായ്മ അനുഭവപ്പെട്ടുവെന്ന് ഏലിയാമ്മ പറഞ്ഞു. എന്നാൽ ഇപ്പോൾ ഇത് കൊലപാതക ശ്രമമായിരുന്നെന്ന് സംശയിക്കുന്നതായും ഏലിയാമ്മ വെളിപ്പെടുത്തി. അമ്മ ഛര്‍ദ്ദിച്ചെന്ന് പറഞ്ഞ് ജോളി തന്നെ വിളിച്ചിരുന്നു. ചേടത്തിയമ്മ ഛര്‍ദ്ദിച്ച് മയങ്ങി കിടക്കുകയാണെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും താന്‍ അങ്ങോട്ട് എത്തുന്നതേയുള്ളുവെന്നും ജോളി വിളിച്ച് പറഞ്ഞതായി ഏലിയാമ്മ പറഞ്ഞു. എന്നാൽ ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍ പരിശോധിച്ചിട്ട് രോഗം ഒന്നുമില്ലെന്ന് പറഞ്ഞു. പിന്നാലെ ജോളി എത്തുകയുമുണ്ടായി. ഇപ്പോള്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നുന്ന സംശയമാണെന്നും ഏലിയാമ്മ പറയുകയുണ്ടായി . തനിക്കെതിരെ തിരിയുന്നവരെ ഇല്ലാതാക്കി മുന്നേറിയ ജോളിയുടെ കൈയിൽ നിന്നും ഇവര്‍ തല നാരിഴയ്‌ക്ക് രക്ഷപ്പെട്ടെന്ന് പറയാതെ വയ്യ.
https://www.facebook.com/Malayalivartha
























