കൊലപാതകവുമായി ബന്ധപ്പെടുത്താൻ ഷാജുവിനെതിരെ ശക്തമായ തെളിവ് ഇല്ല; മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് ; മൊഴി വിലയിരുത്തിയ ശേഷം തുടർ നടപടി സ്വീകരിക്കും ; ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കും; ഷാജുവിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

കൂടത്തായി കൊലപാതക പരമ്പരയില്‍ നിർണ്ണായകമായ കുറ്റ സമ്മതം നടത്തിയ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്യലിനു ശേഷം പോലീസ് വിട്ടയച്ചു. വടകര റൂറല്‍ എസ്പി ഓഫീസിലെത്തിച്ച ഷാജുവിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. കൊലപാതകങ്ങളുമായി ഷാജുവിനെ ബന്ധിപ്പിക്കാനുള്ള ശക്തമായ തെളിവ് ഇപ്പോള്‍ ഇല്ല എന്ന കാരണത്താലാണ് വിട്ടയച്ചതെന്ന് പോലീസ് വ്യക്തമാക്കി.എല്ലാ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജില്ല വിട്ടു പോകണമെങ്കിൽ പോലീസിനെ അറിയിക്കണമെന്ന് ഷാജുവിന് നിര്‍ദേശം നല്കി.മൊഴി വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുന്നതെന്ന് എസ് പി പറഞ്ഞു. ല്ലറയിൽ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കാൻ ഡിജിപി ലോക്നാഥ് ബെഹ്‍റ അറിയിച്ചതായി റൂറൽ എസ് പി കെ ജി സൈമൺ പറഞ്ഞു.
അതേ സമയം നിർണ്ണായകമായ വെളിപ്പെടുത്തൽ ഷാജു നടത്തിയിരുന്നു. സ്വന്തം ഭാര്യ സിലിയെയും പത്ത് മാസം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് തന്‍റെ അറിവോടെയാണെന്ന് ഷാജു സമ്മതിച്ചു. ഈ രണ്ട് കൊലപാതകവും തനിക്ക് അറിയാമായിരുന്നു . ആദ്യം ആൽഫിനെ ജോളി കൊന്നു. പിന്നീട് ഭാര്യ സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് ഒന്നിച്ചായിരുന്നു. വയനാട് പനമരത്തേക്ക് ഒരു കല്യാണത്തിന് ജോളിയുമൊന്നിച്ച് പോയപ്പോഴായിരുന്നു ഈ പദ്ധതിയിട്ടത്. സിലിയിലുള്ള മകനെ കൊല്ലണമെന്ന ആവശ്യം ജോളിക്കുണ്ടായിരുന്നു . താനതിനെ എതിർത്തു. തന്‍റെ അച്ഛനുമമ്മയും മകനെ നോക്കിക്കോളുമെന്ന് പറഞ്ഞ് അത് ഒഴിവാക്കി. മകൾ ബാധ്യതയാകുമെന്ന് ഞങ്ങൾ രണ്ട് പേരും ഭയന്നു. അതുകൊണ്ടാണ് മകളെ കൊല്ലാൻ തീരുമാനിച്ചത്. ഈ ഏറ്റു പറച്ചിൽ ഷാജു നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























