കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുന്നു..... ഇന്നും സര്‍വ്വീസുകള്‍ മുടങ്ങാന്‍ സാധ്യത...യാത്രക്കാര്‍ ദുരിതത്തില്‍...

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുന്നു. താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. സര്‍വീസുകള്‍ ഇന്നും മുടങ്ങാനാണ് സാധ്യത. അവധി ദിവസമായതിനാല്‍ ഇന്നും ദിവസവേതനക്കാരെ ജോലിക്കാരെ വിളിക്കേണ്ടെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ആവശ്യമെങ്കില്‍ ഇവരുടെ സേവനം ഉപയോഗിക്കാം.താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ ദിവങ്ങളില്‍ പലയിടത്തും സര്‍വ്വീസുകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ മുടങ്ങിയിരുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിച്ചുകൊണ്ട് സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.എന്നാല്‍, ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കുന്നത് തിരക്കേറിയ ദിവസങ്ങളില്‍ മാത്രം മതിയെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























