കൊച്ചി മെട്രോയിലെ മഹാരാജാസ് കോളേജ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയിലെ വേഗനിയന്ത്രണം മാറ്റി

കൊച്ചി മെട്രോയിലെ മഹാരാജാസ് കോളേജ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയിലെ വേഗനിയന്ത്രണം മാറ്റി. ഇന്നു മുതല്‍ പുതിയ പാതയിലൂടെയുള്ള മെട്രോ സര്‍വ്വീസിന്റെ വേഗത വര്‍ദ്ധിപ്പിക്കുമെന്ന് അധികൃതര്‍. മണിക്കൂറില്‍ 50 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഇന്നുമുതല്‍ മെട്രോ സര്‍വീസ് നടത്തുക.
നിലവില്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നത്. വേഗത കൂട്ടിയേതാടെ, ട്രെയിനുകള്‍ തമ്മിലുള്ള സമയദൈര്‍ഘ്യത്തിലും വ്യത്യാസം വരും. ഇപ്പോള്‍ 14 മിനുട്ട് എന്നുള്ളത് ഏഴ് മിനുട്ടായി ചുരുങ്ങും. ജനങ്ങള്‍ക്കുള്ള നവരാത്രി സമ്മാനമാണിതെന്ന് കൊച്ചി മെട്രോ എംഡി പറഞ്ഞു.
https://www.facebook.com/Malayalivartha
























