ഫുട്‌ബോള്‍ കളിക്കവേ കടലില്‍ പന്തു വീണു... എടുക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ തിരയില്‍പെട്ടു... ആറാട്ടുകടവില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു...

തൃശ്ശൂര്‍ പെരിഞ്ഞനം ആറാട്ടുകടവില്‍ ഇന്നലെ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തൃശൂര്‍ കാട്ടൂര്‍ സ്വദേശി കുരുതുകുളങ്ങര ജോഷിയുടെ മകന്‍ ഡെല്‍വിന്‍(13), പീറ്ററിന്റെ മകന്‍ ആല്‍സണ്‍ (14) എന്നിവരുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. 3 മണിയോടെയാണ് 6 വിദ്യാര്‍ത്ഥികളും 4 മുതിര്‍ന്നവരും സൈക്കിളില്‍ ആറാട്ടുകടവ് ബീച്ചിലെത്തിയത്.
ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. ഒരാളെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്താനായെങ്കിലും മറ്റ് രണ്ട് പേരെ രക്ഷിക്കാന്‍ മുതിര്‍ന്നവര്‍ക്കായില്ല. രക്ഷപ്പെട്ട കാട്ടൂര്‍ സ്വദേശി ഡെല്‍വിനെ കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
L
https://www.facebook.com/Malayalivartha
























